
തൃശൂർ ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമെഴുത്തുപാട്ട് ഇന്ന്
കൊടുങ്ങല്ലൂർ ∙ നാലും കൂടിയ വഴി കരിനാട്ട് വിഷ്ണുമായ മുത്തപ്പൻ ക്ഷേത്രത്തിലെ കളമെഴുത്തുപാട്ട് ഇന്ന് ആഘോഷിക്കും. കലശാഭിഷേകം, നവകലശാഭിഷേകം, വിശേഷാൽ പൂജ എന്നിവ ഉണ്ടാകും. ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യൻ ശാന്തി കാർമികത്വം വഹിക്കും.
മാംഗോ ഫെസ്റ്റ് മേയ് 9 മുതൽ
ശ്രീനാരായണപുരം ∙ പഞ്ചായത്തും കേരള ബയോഡൈവേഴ്സിറ്റി ബോർഡും ഹരിത കേരള മിഷനുമായി സഹകരിച്ചു മേയ് 9 മുതൽ 12 വരെ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് മാംഗോ ഫെസ്റ്റ് നടത്തും. മാംഗോ ഫെസ്റ്റിന്റെ ഭാഗമായി മാവിനെ കുറിച്ചുള്ള സർവേയും മാമ്പഴ പ്രദർശനവും വിൽപനയും ഉണ്ടാകും. പ്രായം കൂടിയ മാവിന്റെ ഉടമയെ കണ്ടെത്തൽ, ഏറ്റവും കൂടുതൽ മാവിനങ്ങൾ നട്ടു വളർത്തുന്ന കർഷകൻ, ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന കർഷകൻ, ഏറ്റവും കൂടുതൽ മാവിൻ തൈകളും വിത്തും സംരക്ഷിക്കുന്ന കർഷകൻ, മാങ്ങ കൊണ്ടുള്ള വ്യവസായ സംരംഭങ്ങൾ നടത്തുന്ന കർഷകൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. വിദ്യാർഥികൾക്കായി മാവുകളിൽ നിരീക്ഷണം നടത്തി പ്രബന്ധങ്ങൾ അവതരിപ്പിക്കൽ, ചിത്രരചന, കവിത രചന, കഥാരചന മത്സരങ്ങളും നടത്തും. മാംഗോ ഫുഡ് ഫെസ്റ്റും മാങ്ങ കൊണ്ടു തയാറാക്കുന്ന വിഭവങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. കർഷകർക്ക് വിവിധ പരിശീലനം നൽകും. സംഘാടക സമിതി രൂപീകരിച്ചു. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്.മോഹനൻ അധ്യക്ഷത വഹിച്ചു.
പി.ഭാസ്കരൻ ജന്മ ശതാബ്ദി ആഘോഷ സമാപനം 21ന്
കൊടുങ്ങല്ലൂർ ∙ പി.ഭാസ്കരന്റെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല സമാപനം 21ന് വൈകിട്ട് അഞ്ചിനു പണിക്കേഴ്സ് ഹാളിൽ നടത്തും. ടി.എൻ.ജോയ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനം സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. വികെ.ശ്രീരാമൻ അധ്യക്ഷത വഹിക്കും. കവി, ഗാനരചയിതാവ്, സംവിധായകൻ, അഭിനേതാവ്, വിപ്ലവകാരി എന്നിങ്ങനെ വിവിധ മേഖലയിൽ നിറ സാന്നിധ്യമായിരുന്ന പി.ഭാസ്കരന്റെ മരിക്കാത്ത ഓർമകൾ ജന്മനാട് പങ്കുവയ്ക്കും. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റും ആയിരുന്ന പി.ഭാസ്കരന്റെ ഓരോ മേഖലയിലുള്ള സംഭാവനകൾ മുൻനിർത്തി സാഹിത്യ സിനിമ സംഗീത സാംസ്കാരിക പ്രമുഖർ പ്രസംഗിക്കും. കവിതാലാപനം, സംഗീതസന്ധ്യ എന്നിവ ഉണ്ടാകുമെന്നു ടി.എൻ. ജോയ് ഫൗണ്ടേഷൻ സെക്രട്ടറി കെ.എം.ഗഫൂർ അറിയിച്ചു.
വാർഷികം ഇന്ന്
പുത്തൻചിറ ∙ കിഴക്കുംമുറി എസ്എൻഡിപി ശാഖ മന്ദിരത്തിന്റെയും ഗുരുദേവ പ്രതിഷ്ഠയുടെയും ഇരുപത്തഞ്ചാം വാർഷികം ഇന്ന് 4ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ശാഖ പ്രസിഡന്റ് പി.എം.ഭാസ്കരൻ അധ്യക്ഷത വഹിക്കും. 80 വയസ്സിനു മുകളിൽ പ്രായമുള്ള യോഗം പ്രവർത്തകരെ ആദരിക്കും. രാത്രി 7.30ന് കൈകൊട്ടിക്കളി മത്സരം.
നേത്ര ക്യാംപ്
പഴയന്നൂർ ∙ പൊറ്റ മുസ്ലിം ജമാ അത്ത് കമ്മിറ്റി, പാലക്കാട് അഹല്യ കണ്ണാശുപത്രി എന്നിവ ചേർന്ന് ഇന്നു രാവിലെ 9നു പൊറ്റ മദ്രസ ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. 9846911521.
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ചെറുതുരുത്തി ∙ കലാമണ്ഡലം കൽപിത സർവകലാശാലയിൽ ലൈബ്രറി കംപ്യൂട്ടറൈസേഷന്റെ ഭാഗമായി ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. കൂടിക്കാഴ്ച 24ന് ഉച്ചയ്ക്ക് 2.30ന് കലാമണ്ഡലം ഓഫിസിൽ.