
വിളഞ്ഞ് പുളഞ്ഞ് ലഹരി; കൊരട്ടി വാളൂരിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ വാളൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാംപിനു മുൻവശത്തെ പറമ്പിൽ നിന്നു 3 കഞ്ചാവ് ചെടികൾ ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു.ഹരീഷിന്റെ നേതൃത്വത്തിൽ കണ്ടെത്തി. ചെടികൾക്ക് ഒരു മാസത്തെ വളർച്ചയുണ്ട്. കെട്ടിടത്തിലെ താമസക്കാരായ തൊഴിലാളികൾ വലിച്ചെറിഞ്ഞ വിത്തുകൾ മുളച്ചാകാം കഞ്ചാവ് ചെടികൾ വളർന്നു വന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കഞ്ചാവ് ചെടികളുടെ ഉറവിടത്തെക്കുറിച്ച് അറിയാൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചെടികൾ നിന്ന സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥനെ സ്ഥലത്തെത്തിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സ്ഥലത്തെ ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുന്നതായും പ്രതികളെ വൈകാതെ കണ്ടെത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഡിഷനൽ എക്സൈസ് ഇൻസ്പെക്ടർ അനീഷ്കുമാർ പുത്തില്ലൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.പി.ഷാജി, ജെയ്സൻ ജോസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ആർ.രാകേഷ്, ശ്രീമോൻ, കാവ്യ, മുഹമ്മദ് ഷാൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.