പുല്ലൂർ∙ നാട്ടിൻപുറം വൃത്തിയാക്കുന്നതിനുള്ള സമ്മാനമായി ആകാശയാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുരിയാട് പഞ്ചായത്ത് 12-ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ ടി.വി.ഉഷയും (61), പി.എം.സിനിയും (43), അഞ്ജലി ശ്രീനിവാസനും (49), പുഷ്പലത ജയരാജനും (46). വാർഡംഗം തോമസ് തൊകലത്താണ് വാർഡിലെ ഹരിതകർമ സേന അംഗങ്ങൾക്ക് മംഗളൂരുവിലേക്ക് വിമാനയാത്ര ഒരുക്കിയത്.
വീടുകളിൽ മാലിന്യം ശേഖരിക്കാൻ പോകുന്ന സമയങ്ങളിൽ ആകാശത്ത് കൂടി പോകുന്ന വിമാനങ്ങൾ കാണുമ്പോൾ ഒരിക്കലെങ്കിലും ഇതിൽ കയറാൻ കഴിയുമോ എന്ന ആഗ്രഹം പരസ്പരം പങ്കുവച്ചിരുന്നു.
ടൂർ പാക്കേജുകൾ നടത്തുന്ന വാർഡംഗം തോമസിനോട് ഇടയ്ക്ക് എപ്പോഴൊക്കെയോ നേരംപോക്കിനു പറഞ്ഞ ഇക്കാര്യം അദ്ദേഹം മനസ്സിൽ വച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് തോമസ് തൊകലത്ത് ഇത് സഫലമാക്കിയത്. നാലുപേരെയും സൗജന്യമായാണ് മംഗളൂരുവിലേക്ക് വിമാനത്തിൽ കൊണ്ടുപോയത്.
നെടുമ്പാശേരിയിൽ നിന്നും യാത്ര പുറപ്പെട്ട ഇവർ മംഗളൂരുവിൽ ഒരുദിവസം മുഴുവൻ ചെലവഴിച്ച് രാത്രി എസി കോച്ച് ട്രെയിനിൽ തൃശൂരിൽ തിരിച്ചെത്തി. വിമാനയാത്ര വേറിട്ട
അനുഭവമായിരുന്നു ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമാണ് വാർഡംഗം യാഥാർഥ്യമാക്കിയതെന്നും ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]