ഇരിങ്ങാലക്കുട∙ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയാറാവണമെന്നും മാർ പോളി കണ്ണൂക്കാടൻ. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ.
രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് രൂപത കത്തോലിക്കാ കോൺഗ്രസ് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാർശകൾ നടപ്പാക്കും വരെ കത്തോലിക്കാ സമൂഹം സമര രംഗത്ത് തുടരുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു. രൂപത അതിർത്തിയായ കരുവന്നൂരിൽ ആദ്യസ്വീകരണവും ചാലക്കുടിയിൽ സമാപന സമ്മേളനവും നടന്നു. രൂപത വികാരി ജനറൽ മോൺ.ജോളി വടക്കൻ, കത്തീഡ്രൽ വികാരി ഫാ.ഡോ.ലാസർ കുറ്റിക്കാടൻ, ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ.ഫിലിപ്പ് കവിയിൽ, രൂപത ഡയറക്ടർ ഫാ.
ലിജു മഞ്ഞപ്രക്കാരൻ, ഗ്ലോബൽ സെക്രട്ടറിമാരായ ഡോ.ജോസുകുട്ടി ഒഴുകയിൽ, പത്രോസ് വടക്കുഞ്ചേരി, രൂപത കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി ജോസഫ് തെക്കൂടൻ, റീന ഫ്രാൻസിസ്, സി.ആർ.പോൾ,കത്തിഡ്രൽ യൂണിറ്റ് പ്രസിഡന്റ് സാബു കൂനൻ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടിയിൽ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.വർഗീസ് പാത്താടൻ, ഫാ.വിൽസൻ എലുവത്തിങ്കൽ കൂനൻ, ഫാ.ക്രിസ്റ്റി ചിറ്റ്യേക്കര, കൺവീനർമാരായ വിൽസൻ മേച്ചേരി, ഡേവിസ് തെക്കിനിയത്ത് എന്നിവർ ജാഥയെ സ്വീകരിച്ചു. ഫാ. ഫിലിപ് കവിയിൽ, ജനറൽ സെക്രട്ടറി പ്രഫ.ജോസുകുട്ടി ഒഴുകയിൽ, രൂപതാ ഡയറക്ടർ ഫാ.ലിജു മഞ്ഞപ്രക്കാരൻ, പ്രസിഡന്റ് ഡേവിസ് ഊക്കൻ, ടെൽസൻ കോട്ടോളി, ആന്റണി തൊമ്മാന, സുനിൽ ഡേവിഡ്, ജോബി ആളൂക്കാരൻ, ജോൺ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]