പാലിയേക്കര ∙ ടോൾപ്ലാസയിൽ പ്രാദേശികവാഹനങ്ങൾക്ക് നൽകിയിരുന്ന സൗജന്യപാസ് പുതുക്കാൻ ഉടമകളുടെ തിക്കും തിരക്കും. ഇന്നലെ മാത്രം പുതുക്കി നൽകിയത് 1000 പാസുകൾ.
15000 വാഹനങ്ങൾക്ക് പാസുകൾ പുതുക്കാനുണ്ടെന്നാണ് വിവരം. ഹൈക്കോടതി ഉത്തരവ്പ്രകാരം ടോൾപിരിവ് നിർത്തിവച്ചതോടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് നൽകിയിരുന്ന സൗജന്യ പാസ് പുതുക്കലും കരാർ കമ്പനി നിർത്തിവച്ചിരുന്നു.
ടോൾപിരിവ് പാടില്ലാത്തതിനാൽ സൗജന്യടോൾ പാസ് അനുവദിക്കന്നതിലും സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നുവെന്നാണ് കമ്പനി വാദം. 72 ദിവസം ടോൾപിരിവ് നിർത്തിവച്ചതോടെ പാസുകളുടെ പുതുക്കൽ അവതാളത്തിലായി.
ടോൾ പിരിവ് പുനരാരംഭിച്ചതോടെ പ്രാദേശിക വാഹന ഉടമകളുടെ വലിയ നിരയായിരുന്നു.
ഇതോടെ പാസ് പുതുക്കുന്നതിന് കൂടുതൽ കൗണ്ടറുകളും കൂടുതൽ സമയവും അനുവദിച്ചതായി ടോൾ കരാർ കമ്പനിയായ ജിഐപിഎൽ വൃത്തങ്ങൾ അറിയിച്ചു. പ്ലാസ ഓഫിസിനുള്ളിൽ അഞ്ചും പുറത്ത് അഞ്ചും കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്നും നാളെയും കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രാവിലെ 8 മുതൽ 5 വരെയുണ്ടായിരുന്ന പ്രവർത്തന സമയം ഇപ്പോൾ 8 മണിവരെയായും വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രണത്തിലാകുന്നതോടെ ഇത് പഴയപടിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

