കൊടകര ∙ മറ്റത്തൂർ പഞ്ചായത്തിലെ കോടശേരി മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയായിരിക്കെയാണ് വാസുപുരം ഏറന്നൂർ മനയിലെ പ്രസാദ് നമ്പൂതിരിക്ക് ശബരിമല മേൽശാന്തിയായി നറുക്ക് വീണത്. 27 വർഷമായി സംസ്ഥാനത്തിനകത്തും പുറത്തും ഒട്ടേറെയിടങ്ങളിൽ പൂജകൾ നടത്തിയിട്ടുണ്ടെങ്കിലും ശബരിമല മേൽശാന്തിയെന്ന ആഗ്രഹം മൂന്ന് വർഷം മുൻപാണ് ഉണ്ടായത്.
ഐടിഐ മെക്കാനിക്കൽ പാസായ ശേഷം തൃശൂർ എംടിഐയിൽ സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയില്ല.
തുടർന്ന് മറ്റത്തൂർ കൈമുക്ക് ശ്രീധരൻ നമ്പൂതിരിയുടെയും അച്ഛൻ വാസുദേവൻ നമ്പൂതിരിയുടെയും കീഴിലാണ് പൂജാവിധികൾ പഠിച്ചത്. കൂട്ടുകാരനായ ഹരിയടക്കമുള്ളവരുടെ പ്രചോദനം മൂലമാണ് ശബരിമല മേൽശാന്തിയാവുന്നതിനായി ദേവസ്വത്തിലേക്ക് അപേക്ഷ നൽകിയത്. ഇത് ഒരു നിമിത്തമാണെന്നും സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ലെന്നു പ്രസാദ് നമ്പൂതിരി പറഞ്ഞു.
ആദരിച്ചു
ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വാസുപുരം ഏറന്നൂർ മനക്കൽ പ്രസാദ് നമ്പൂതിരിയെ എംഎൽഎമാരായ കെ.കെ.
രാമചന്ദ്രൻ , സനീഷ് കുമാർ ജോസഫ്, മുൻമന്ത്രി സി. രവീന്ദ്രനാഥ്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, സിപി എം കൊടകര ഏരിയ സെക്രട്ടറി പി.കെ.
ശിവരാമൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവർ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

