എരുമപ്പെട്ടി∙ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തിയായ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം 25ന് 3ന് മന്ത്രി വീണ ജോർജ് നിർവഹിക്കും. പുതിയ ഒപി, ഐപി ബ്ലോക്കുകളും ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുന്നത്.
എ.സി. മൊയ്തീൻ എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 7.2 കോടി രൂപയും എൻഎച്ച് ഫണ്ട് 4 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
പുതിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒപി ബ്ലോക്കും, ഒന്നാം നിലയിൽ ഓഫിസ് അനുബന്ധ സൗകര്യങ്ങളും രണ്ടാം നിലയിൽ ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് വിശ്രമ കേന്ദ്രം, പരിശോധന മുറി, ടോയ്ലറ്റുകൾ, കിടത്തി ചികിത്സ, ലാബ് എന്നീ സൗകര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]