ചാലക്കുടി ∙ നഗരസഭാ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ടു 3 മാസത്തിലേറെയായിട്ടും പരിഹാരമില്ല. താലൂക്ക് ഓഫിസ്, സർവേയർ ഓഫിസ്, അഭിഭാഷകരുടെ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. നാലാം നിലയിലുള്ള താലൂക്ക് ഓഫിസിലേക്ക് എത്താൻ 66 പടി കയറണം.
പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവർ ഗോവണി കയറിയിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്.ഇന്നലെ താലൂക്ക് ഓഫിസിലെത്താൻ പടികൾ കയറി മുകളിലെത്തിയയാൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ദൂരസ്ഥലങ്ങളിൽനിന്നു പല ആവശ്യങ്ങൾക്കുമായി താലൂക്ക് ഓഫിസിൽ എത്തുന്നവർക്കു പല കാര്യങ്ങൾക്കും ഒന്നിലധികം തവണ ഗോവണി കയറേണ്ട സ്ഥിതിയാണ്. കെട്ടിടത്തിന്റെ ചോർച്ചയാണു ലിഫ്റ്റിന്റെ പ്രവർത്തനം തകരാറാകാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചത്. ചോർച്ച മാറ്റാനുള്ള പണി നടത്തിയെങ്കിലും ലിഫ്റ്റ് ‘കട്ടപ്പുറത്ത്’ തന്നെ.
ഗോവണിയാണെങ്കിലോ മഴ പെയ്താൽ വെള്ളം ഒലിച്ചെത്തി വഴുക്കുന്നു. ഘടിപ്പിച്ച കാലം മുതൽ ലിഫ്റ്റ് പലപ്പോഴും പണിമുടക്കാറുണ്ടെങ്കിലും ഇത്ര നീണ്ട കാലം പ്രവർത്തന രഹിതമാകുന്നത് ആദ്യമാണ്. ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്നു നേരത്തെ ബോർഡ് സ്ഥാപിച്ചെങ്കിലും ഇപ്പോൾ അതും കാണാനില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]