കാടുകുറ്റി ∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുറുനരിയുടെ ശല്യം രൂക്ഷമായി. അന്നനാട്, വളവനങ്ങാടി, മണ്ടിക്കുന്ന്, സമ്പാളൂർ, തൈക്കൂട്ടം, വൈന്തല, പാളയംപറമ്പ്, അമ്പഴക്കാട് തുടങ്ങിയ പുഴയോര ഗ്രാമങ്ങളിലാണു കുറുനരികൾ കൂട്ടത്തോടെ വിഹരിക്കുന്നത്.
കോഴികളെയും വളർത്തു നായ്ക്കളെയും പിടികൂടി കൊണ്ടുപോകുന്ന ഇവ കഴിച്ച ശേഷമുള്ള ജീവികളുടെ അശിഷ്ടങ്ങൾ നാട്ടിൻപുറങ്ങളിൽ കൊണ്ട് ഇടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്തു പെരുച്ചാഴിയുടെ ജഡാവശിഷ്ടം കണ്ടെത്തിയിരുന്നു.
നേരത്തെ പുലി ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച പഞ്ചായത്ത് പ്രദേശത്തു രാത്രി അപ്രതീക്ഷിതമായി കുറുനരിയെ കാണുന്നത് ജനങ്ങളെ പേടിപ്പെടുത്തുന്നു. വീടുകളിൽ നിന്നു ചെരിപ്പുകൾ എടുത്തു കൊണ്ടുപോകുന്നതായും പരാതിയുണ്ട്.
രാത്രിയാണ് ഇവ അധികവുമെത്തുന്നത്.
കഴിഞ്ഞ ദിവസം അന്നനാട് ഭാഗത്തെത്തിയ കുറുനരി 6 അടിയിലേറെ ഉയരമുള്ള മതിൽ ചാടിക്കടന്നതായി റിട്ട. അധ്യാപകൻ ഐ.കെ.ഗോവിന്ദ് പറഞ്ഞു.ഏതാനും മാസം മുൻപു പഞ്ചായത്തിലെ അമ്പഴക്കാട് 6 ആടുകൾ കുറുനരികളുടെ ആക്രമണത്തിൽ ചത്തിരുന്നു.
3 ദിവസം മുൻപ് അന്നമനടയിൽ 2 പേർക്കു കുറുനരിയുടെ ആക്രമണത്തിൽ പരുക്കേറ്റതോടെ ജനം പരിഭ്രാന്തരാണ്. പഞ്ചായത്ത് പ്രദേശത്ത് ഒട്ടേറെ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നത് ഇവയ്ക്കു താവളമാക്കാനും പെറ്റു പെരുകാനും സൗകര്യമാകുകയാണ്.
ആളൊഴിഞ്ഞ പറമ്പുകളിലേത് ഉൾപ്പെടെ അടിക്കാടുകൾ വെട്ടിത്തെളിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ടെങ്കിലും പരിഹാരമില്ല. ഉടമകൾ തയാറായിലല്ലെങ്കിൽ അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പഞ്ചായത്ത് ഇവ വെട്ടിത്തെളിയിക്കാൻ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]