
കൊടുങ്ങല്ലൂർ ∙ കെഎസ്ഇബി കൊടുങ്ങല്ലൂർ, ശൃംഗപുരം സെക്ഷനു കീഴിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാവേലി (ഫെൻസിങ് വലയം ) ഇല്ലാതെ ട്രാൻസ്ഫോമറുകൾ. ലോകമലേശ്വരം ജെടിഎസ് റോഡിൽ സ്കൂളിനു മുൻവശത്തെ ട്രാൻസ്ഫോമറും കൽപക റോഡ്, ശൃംഗപുരം സെക്ഷനു കീഴിൽ പടാകുളം – അഴീക്കോട് റോഡ്, പടാകുളം ഉഴുവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ ട്രാൻസ്ഫോമറും അപകട
ഭീഷണിയുയർത്തുന്നു.
പലയിടത്തും ട്രാൻസ്ഫോമറിലെ മൂന്നു ഫ്യൂസ് കാരിയറുകളും തുറന്ന നിലയിലാണ്. റോഡിനോട് ചേർന്നുള്ള ട്രാൻസ്ഫോമറും ഇൗ പ്രദേശങ്ങളിലുണ്ട്.
വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കിയാൽ ട്രാൻസ്ഫോമറിൽ മുട്ടുമെന്ന സ്ഥിതിയുമുണ്ട്. ഇത് വലിയ അപകടത്തിനു കാരണമാകും.
പടാകുളം ഉഴുവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ ട്രാൻസ്ഫോമറിൽ പൊട്ടലും ചീറ്റലും പതിവ്. ഫീസ് പൊട്ടുന്നതും പതിവ്. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വലിയ നഷ്ടം ആണ് സംഭവിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് മിനി സിവിൽ സ്റ്റേഷനു പിറകിലെ ട്രാൻസ്ഫോമറിൽ നിന്നു അമിത വൈദ്യുത പ്രവാഹം ഉണ്ടായി വലിയ അപകടം സംഭവിച്ചു.
കോടതി, മിനി സിവിൽ സ്റ്റേഷൻ ഉൾപ്പടെ പ്രവർത്തിക്കുന്ന സ്ഥലത്തെ വൈദ്യുത വിതരണം പൂർണമായും നിലച്ചതിനു പുറമേ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും തകരാറിലായി. കൊടുങ്ങല്ലൂർ 66കെവി സബ് സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷനായി ഉയർത്തിയപ്പോൾ പ്രതിസന്ധി മാറുമെന്നു ആയിരുന്നു പ്രതീക്ഷ.
സബ് സ്റ്റേഷൻ നവീകരിച്ചു 110 കെവി സബ് സ്റ്റേഷനായി ഉയർത്തിയിട്ടും അടിക്കടി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]