
മഴക്കാല മുന്നൊരുക്കം: കൊമ്പൻപാറ തടയണയിലെ ഷട്ടറുകൾ തുറന്നു
പരിയാരം ∙ ചാലക്കുടി പുഴയിൽ കൊമ്പൻപാറ തടയണയിലെ പകുതി ഷട്ടറുകൾ ജനകീയ സംരക്ഷണ സമിതി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി തുറന്നു. പരിയാരം–കോടശേരി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കപ്പത്തോട് കരകവിഞ്ഞുണ്ടാകുന്ന കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ ഉയർത്തിയത്.
ഷട്ടറുകൾ നീക്കം ചെയ്ത ഭാഗങ്ങളിൽ ഒഴുക്ക് കൂടുന്നതിനാൽ തടയണയുടെ മുകൾ ഭാഗത്ത് കുളിക്കാൻ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് സമിതി അറിയിച്ചു. വേനലിൽ മുഴുവൻ ഷട്ടറുകളും അടച്ച് തടയണയിൽ വെള്ളം സംഭരിച്ചാണ് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ് ഉയർന്ന് ഷട്ടർ മാറ്റി വെള്ളം തുറന്ന് വിടാൻ സാധിക്കാതെ, കൃഷി നശിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ജനകീയ സമിതി രൂപീകരിച്ച് പ്രശ്നപരിഹാരം കണ്ടെത്തിയത്. പരിയാരം, കോടശേരി, മേലൂർ പഞ്ചായത്തുകളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ജനകീയ കമ്മിറ്റിയാണ് തടയണയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
പഞ്ചായത്ത് അനുമതിയോടെയാണ് ജനകീയ സമിതിയുടെ പ്രവർത്തനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]