കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണ ആവശ്യങ്ങൾക്കു വേണ്ടി കനോലി കനാലിൽ നിന്നു മണ്ണെടുക്കുന്നതു മൂലം മത്സ്യത്തൊഴിലാളികളും കൂടു മത്സ്യ കർഷകരും പ്രതിസന്ധിയിൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, കക്കവാരൽ തൊഴിലാളികൾ, മത്സ്യ കൂട് കൃഷി കർഷകർ എന്നിവർ ഗുരുതര ഭീഷണി നേരിടുകയാണ്.
ഡ്രജിങ് നടത്തുന്നതിന്റെ ഭാഗമായി പുഴയിലെ വെള്ളത്തിൽ ചെളിയും ഓയിലും കലർന്നതിനാൽ മത്സ്യങ്ങൾ പുഴയിൽ നിന്ന് അപ്രത്യക്ഷമായി. പുഴയിലെ മണൽ ഖനനത്തിലൂടെ കക്കയും മണലിനൊപ്പം നീക്കം ചെയ്യപ്പെടുന്നു.
കനോലി കനാലിൽ പഞ്ചായത്തിന്റെ അനുമതിയോടെ കൂടു മത്സ്യക്കൃഷി നടത്തിയവരുടെ മത്സ്യങ്ങൾ വൻതോതിൽ ചത്തു പൊന്തി.
വിവിധ ദേശങ്ങളിൽ നിന്നു വലിയ വില കൊടുത്തു വാങ്ങുന്ന കുഞ്ഞുങ്ങൾ വിളവെടുപ്പിനു പാകമായപ്പോഴാണ് ചത്തു പൊന്തിയത്. പകരം പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ട്.
ഡ്രജിങ് മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗം നഷ്ടപ്പെട്ടു. കൂടു മത്സ്യ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ടു മത്സ്യത്തൊഴിലാളികൾ ഇ.ടി.ടൈസൺ എംഎൽഎയ്ക്കും പഞ്ചായത്തിനും നിവേദനം നൽകി.
“മത്സ്യത്തൊഴിലാളികളുടെ പ്രശ്നം അതീവ ഗൗരവം ഉള്ളതാണ്. ഇതിനു പരിഹാരം ഉണ്ടാകണം.
സർക്കാർ അനുവദിച്ചിട്ടുള്ള അളവിൽ കൂടുതൽ ഡ്രജിങ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കലക്ടർക്കു കത്ത് നൽകിയിട്ടുണ്ട്.”
ഇ.ടി.ടൈസൺ എംഎൽഎ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

