തൃശൂർ ∙ മറ്റുള്ളവർക്കു ഭാഗ്യം കൊടുക്കുന്നതു കൊണ്ടാകാം, അരുണിമയുടെ ജീവിതത്തെ പലപ്പോഴും ഭാഗ്യം തുണയ്ക്കാറില്ല. അച്ഛനും സഹോദരനും അപകടത്തിൽ മരിച്ച ശേഷം ജീവിതം മിക്കപ്പോഴും ഇരുളടഞ്ഞതാണ്.
അവിടെ വെളിച്ചമായി അവർക്ക് അമ്മയും കലയും മാത്രം. രാവിലെ അമ്മയ്ക്കൊപ്പം ലോട്ടറി വിൽക്കുകയും ശേഷിക്കുന്ന സമയം സ്കൂളിൽ പോകുകയും ചെയ്യുന്നതു ദിനചര്യയായി മാറിയ എ.അരുണിമയ്ക്ക് ഇരുളനൃത്തത്തിൽ തുടർച്ചയായ രണ്ടാംവർഷവും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്.
കഷ്ടപ്പാടിന്റെ നെറുകിലാണെങ്കിലും മകളുടെ കലാജീവിതത്തിനു പിന്തുണയുമായി അമ്മ രത്തിനം എപ്പോഴും ഒപ്പമുണ്ട്.
തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അരുണിമ.
12 വർഷം മുൻപ് അച്ഛൻ അയ്യപ്പനും സഹോദരൻ അരുൺരാജും കാറപകടത്തിൽ മരിച്ചു. ജീവിതം വഴിമുട്ടിയപ്പോൾ രത്തിനം ഹോട്ടലിൽ ജോലിക്കുപോയി.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ ജോലി െചയ്യാൻ കഴിയാത്ത അവസ്ഥയായി. നാട്ടുകാർ പണംപിരിച്ച് ആറ്റിങ്ങലിൽ 4 വർഷം മുൻപൊരു ലോട്ടറി സ്റ്റാൻഡ് ഇട്ടുകൊടുത്തു.
എട്ടാം ക്ലാസ് മുതൽ രാവിലെ അമ്മയ്ക്കൊപ്പം ലോട്ടറി കച്ചവടത്തിനു പോകാൻ തുടങ്ങി അരുണിമ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

