തൃശൂർ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയതിൽ മുറിവേറ്റത് ഇന്ത്യൻ ജനമനസ്സുകൾക്കാണെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ സർക്കാർ നടപ്പാക്കിയ പദ്ധതി മഹാത്മജിയുടെ ഗ്രാമ സ്വരാജ് ആശയധാരയോടൊപ്പം ചേർന്നു നിൽക്കുന്നതിനാലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് പേര് നൽകിയത്.ഇന്ത്യയിലെ സാധാരണക്കാരായ ജനവിഭാഗത്തിന് പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് മുഖ്യധാരയിലേക്ക് കടന്നുവരാൻ അവസരമൊരുക്കിയത് ഈ പദ്ധതിയാണ്. അതിനെയാണ് സങ്കുചിതമായ രാഷ്ട്രീയ താൽപര്യത്തിന്റെ പുറത്ത് കേന്ദ്ര സർക്കാർ മരണക്കുഴിയിലേക്ക് തള്ളിയിടുന്നത്.
വിബിജിറാം എന്ന് പേരുമാറ്റി 125 തൊഴിൽ ദിനങ്ങൾ എന്ന മോഹന വാഗ്ദാനം നൽകി തൊഴിലാളികളെ പരസ്യമായി വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഹെറാൾഡ് കേസ് 2016ൽ സിബിഐ അന്വേഷിച്ച് കേസില്ല എന്ന് പറഞ്ഞ് തള്ളിയതാണ്.
പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് പുനരന്വേഷണം നടത്തിയതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
നേതാക്കളായ പി.എ മാധവൻ, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, കെ.വി.
ദാസൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, എ. പ്രസാദ്, ഐ.പി പോൾ, സി.ഒ.
ജേക്കബ്, കെ.കെ ബാബു, സിജോ കടവിൽ, ബൈജു വർഗീസ്, രാജൻ പല്ലൻ, കെ.ബി.ജയറാം, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എൽ.ബേബി, കെ.അജിത്ത് കുമാർ, സിജു പാവറട്ടി, സി.ഐ.
സെബാസ്റ്റ്യൻ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി. രാധാകൃഷ്ണൻ, സി.ജെ.
സ്റ്റാൻലി, അലക്സ് ചുക്കിരി, വി.ഒ പൈലപ്പൻ, സോമൻ ചീറ്റേത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

