പുന്നയൂർക്കുളം ∙ ചമ്മന്നൂർ മാഞ്ചിറ പാലത്തിനു സമീപത്തെ സംരക്ഷണഭിത്തി തകർന്നു വീണു. ഏതാനും ദിവസം മുൻപ് വിണ്ടുകീറിയ 6 മീറ്റർ ഭാഗമാണ് ഇന്നലെ 12ന് തകർന്നത്.
ഇതോടൊപ്പം വൈദ്യുതക്കാലും കൈവരികളും കടപുഴകി. ജല വിതരണ പൈപ്പും പൊട്ടി.
പാലത്തിന്റെ അടിവശം ഇടിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.2018 മാർച്ചിലാണ് എൻഎച്ച് വിഭാഗം 13 കോടി രൂപ ചെലവിൽ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തത്.
ആ സമയത്തും പാലം അപകടാവസ്ഥയിലായിരുന്നു. പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് പണി തടഞ്ഞെങ്കിലും അത് അവഗണിച്ച് ടാറിങ് പൂർത്തിയാക്കുകയായിരുന്നു. എന്നാൽ മൂന്ന് മാസത്തിനകം പാലത്തിനു സമീപം 25 മീറ്ററോളം റോഡ് തകർന്നു.
റോഡ് പണി എസ്റ്റിമേറ്റിൽ പാലം പുതുക്കൽ ഉൾപ്പെടുത്താത്തതായിരുന്നു അന്നത്തെ പ്രശ്നം. ഇതിനു ശേഷം പലവട്ടം നാട്ടുകാർ മരാമത്ത് വകുപ്പിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പറയുന്നു.
ഭിത്തി തകർന്നതോടെ മാഞ്ചിറ ഭാഗത്തെ നെൽക്കൃഷിക്ക് വെള്ളം എത്തിക്കലും പ്രതിസന്ധിയിലാണ്. ഇടിഞ്ഞ ഭാഗത്ത് കൂടിയാണ് മാഞ്ചിറ, കപ്ലിയങ്ങാട് ഭാഗത്തേക്കുള്ള വെള്ളം വടക്ക് ഭാഗത്ത് നിന്നു റോഡിനു കുറുകെ ഒഴുക്കിയിരുന്നത്. പാലം തകർന്നതിനാൽ ഇതിനു സമീപത്തെ പഴയ കലുങ്ക് തുറക്കേണ്ടി വരും.
എൻ.കെ.അക്ബർ എംഎൽഎ, ജനപ്രതിനിധികളായ ഷംസീറ അഷ്റഫ്, ഹസൻ തളികശേരി തുടങ്ങിയവർ സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

