തൃശൂർ ∙ ജ്യോതി എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗവും കൊച്ചിൻ യൂണിവേഴ്സിറ്റി (കുസാറ്റ്) അഡ്വാൻസ് ലാബായ സ്റ്റിക്കും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണ രംഗത്തും പ്രോജക്ട് രംഗത്തും ആണ് സഹകരണം.
അധ്യാപകർക്കും ഗവേഷണ വിദ്യാർഥികൾക്കും ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പ്രോജക്ടിന്റെ പരീക്ഷണങ്ങൾക്ക് കുസാറ്റിന്റെ സേവനം സബ്സിഡി റേറ്റിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും.
എൻജിനീയറിങ് രംഗത്തെ അത്യാധുനിക ലാബ് സംവിധാനമാണ് കുസാറ്റിൽ ഉള്ളത്. ഈ സൗകര്യം ജ്യോതി എൻജിനീയറിങ് കോളജിന് ലഭിക്കുകയും ഇതിലൂടെ നൂതനമായ ടെക്നോളജി വിദ്യാർഥികൾക്ക് ലഭ്യമാകുകയും ചെയ്യും.
കുസാറ്റ് സ്റ്റിക് ഡയറക്ടർ ഡോ. ഗോപാലകൃഷ്ണ പിള്ളയും ജ്യോതി എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം തലവൻ പ്രഫ.
മനോജ് കുമാറും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, പ്രിൻസിപ്പൽ ഡോ. സോജൻ ലാൽ, അക്കാദമിക് ഡയറക്ടർ ഫാ.
ജോസ് കണ്ണമ്പുഴ, റജിസ്ട്രാർ ഡോ. വി.എം.സേവിയർ, കോഓർഡിനേറ്റർ ഡോ.
കൃഷ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

