ഇരിങ്ങാലക്കുട∙ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു യുവാവിൽ നിന്ന് 49.64 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിൽ നിന്നു കമ്മിഷൻ കൈപ്പറ്റിയ പ്രതി പൊലീസ് പിടിയിൽ. തമിഴ്നാട് കാഞ്ചീപുരം ഷോലിംഗനെല്ലൂർ സ്വദേശി നവീൻ കുമാറിനെ (24) ആണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കടുപ്പശേരി സ്വദേശി പേങ്ങിപറമ്പിൽ വീട്ടിൽ പി.കെ.അലക്സിന്റെ (46) 49,64,430 രൂപയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ തട്ടിപ്പു സംഘം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിയെടുത്തത്. ഫെയ്സ്ബുക്കിലൂടെ അലക്സിനെ പരിചയപ്പെട്ട തട്ടിപ്പുകാർ ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോം എന്ന വ്യാജേന ലിങ്ക് അയച്ചു നൽകി ടെലഗ്രാം ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു.
തുടർന്ന് പല തവണയായി ഇയാൾ പണം അയച്ചു നൽകി.
ഇതിൽ 8 ലക്ഷം രൂപ നവീൻ കുമാറിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും തട്ടിപ്പ് സംഘത്തിന് കൈമാറിയതായി കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
മലപ്പുറം അരീക്കോട്, താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയമ്പത്തൂർ കിണ്ണത്ത് കടവ്, നാമക്കൽ സ്റ്റേഷനുകളിൽ സമാനമായ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ സൈബർ പൊലീസ് എസ്എച്ച്ഒ പി.എസ്.സുജിത്ത് , ജിഎസ്ഐമാരായ ടി.എൻ.അശോകൻ, ഗ്ലാഡിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

