തൃശൂർ ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളാകുന്ന ജില്ലയ്ക്കു സമ്മാനിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് കപ്പിനു ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിൽ സ്വീകരണം നൽകി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ജേതാക്കളാകുന്ന ജില്ലയ്ക്കു ലഭിക്കുന്ന 117 പവൻ സ്വർണക്കപ്പിനു തുല്യമായി കായിക മേളയിൽ ഒന്നാമതെത്തുന്ന ജില്ലയ്ക്കും 117 പവൻ സ്വർണക്കപ്പാണ് നൽകുന്നത്.
ഈ വർഷമാണ് ഇത് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സംസ്ഥാന കായികമേളയിൽ ഓവറോൾ ഫസ്റ്റ് റണ്ണറപ് ആയിരുന്നു തൃശൂർ ജില്ല. കാസർകോട് നിന്ന് പ്രയാണം ആരംഭിച്ച സ്വർണക്കപ്പ് കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ.
വർഗീസ്, ഡപ്യൂട്ടി മേയർ എം.എൽ. റോസി എന്നിവർ ചേർന്ന് ജോയിന്റ് കമ്മിഷണർ ഗിരീഷ് ചോലയിലിൽ നിന്ന് ഏറ്റുവാങ്ങി.
തൃശൂർ വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ രോഹിത് നന്ദകുമാർ, ഗവ.
മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.പി. ബിന്ദു, വിഎച്ച്എസ് പ്രിൻസിപ്പൽ എം.എ.
അനിത, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി സി.മഞ്ഞളി എന്നിവർ പ്രസംഗിച്ചു. 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് കായികമേള.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]