തൃശൂർ ∙ ബസോട്ടം തോന്നിയ പോലെ; യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു; ബസിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിവരമറിയിച്ച് ആർടിഒ അധികൃതർ എത്തിയപ്പോൾ അവർക്ക് നേരെ കയ്യേറ്റം. പരിശോധിച്ചപ്പോൾ കണ്ടക്ടർക്ക് ലൈസൻസ് ഇല്ല; ഡ്രൈവറുടെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞു; പോരാത്തതിന് വാഹനത്തിൽ എയർഹോണും.
എല്ലാം കൂടി പിഴ 27,750 രൂപ. തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന കെഎൽ 11 ബിജി 4599 തോംസൺ ബസിനാണ് പിഴ ചുമത്തിയത്.
രാവിലെ 9.27ന് കൊടുങ്ങല്ലൂരിൽ നിന്നു പുറപ്പെട്ട ബസിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.
പൈസ കൊടുത്തിട്ടും കണ്ടക്ടർ ടിക്കറ്റ് നൽകിയില്ല. മെട്രോ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ ബസ് വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലേക്കാണ് പോകുന്നത് എന്ന് പറയുകയും ഉദ്യോഗസ്ഥനടക്കം യാത്രക്കാരെ അവിടെ ഇറക്കിവിടുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസിലെ മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി.വി.ബിജുവിന് ഫോണിൽ പരാതി നൽകി.
തുടർന്ന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും അസി.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.വിബിനും ശക്തൻ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ജീവനക്കാർ കയ്യേറ്റത്തിനു തുനിഞ്ഞത്. ഇവർ വാഹനം പിടിച്ചെടുത്തു നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ല എന്നതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറിയതും യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതും ഉൾപ്പെടെ കണക്കിലെടുത്താണ് പിഴ ചുമത്തിയത്. എയർ ഹോൺ അഴിച്ച് ഹാജരാക്കാനും നിർദേശം നൽകി.
മിന്നിച്ചു ബൈക്ക്; പിഴ 9250 രൂപ
തൃശൂർ ∙ ഇടിമിന്നൽ പോലെ മിന്നിത്തിളങ്ങുന്ന ലൈറ്റ് പിടിപ്പിച്ച് ബൈക്ക് ഓടിച്ചു വന്ന രണ്ട് യുവാക്കളെ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ചെട്ടിയങ്ങാടിയിൽ നിന്നു പിടികൂടി.
പത്തനംതിട്ടയിൽ നിന്ന് വന്ന അശ്വിനും സുഹൃത്തും ആണു പിടിയിലായത് വാഹനത്തിന്റെ പിറകിലെ നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാവുന്ന തരത്തിലുള്ളതായിരുന്നു. ലൈറ്റ് രൂപമാറ്റം വരുത്തിയതിനും നമ്പർ പ്ലേറ്റ്, റിയർ വ്യൂ മിറർ, സാരി ഗാർഡ് എന്നിവ ഇല്ലാത്തതിനും ചേർത്ത് 9250 രൂപ പിഴ ഈടാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]