പോർക്കുളം∙ സംസ്ഥാന പാതയിൽ പാറേമ്പാടത്ത് ശുദ്ധജല പദ്ധതിയുടെ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി. നവീകരിച്ച റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നവീകരിച്ച റോഡ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പൊളിച്ചത്. അക്കിക്കാവ് മുതൽ പാറേമ്പാടം വരെയുള്ള ശുദ്ധജല പദ്ധതിയുടെ പൈപ്പ് കാലപ്പഴക്കം മൂലമാണ് തകരുന്നത്.
റോഡ് നവീകരണത്തിന് മുൻപ് പുതിയ പൈപ്ലൈൻ സ്ഥാപിക്കാനായി നിർമാണം തുടങ്ങിയെങ്കിലും പണി ഇഴയുകയായിരുന്നു.
ഇതോടെ പൈ പ്പ് മാറ്റാതെ മേഖലയിൽ റോഡ് നവീകരണം നടത്തി. പാറേമ്പാടത്ത് റോഡ് നവീകരിച്ച് ആദ്യം മണിക്കൂറുകൾക്കുള്ളിൽ തന്നെ പൈപ്പ് പൊട്ടിയിരുന്നു.
റോഡിൽ വലിയ കുഴിയായതോടൊപ്പം സമീപത്തെ വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിയെത്തിയതും നാട്ടുകാർക്ക് ബുദ്ധിമുട്ടായി. റോഡിൽ കുഴിയെടുത്ത് പൈപ്പ് അറ്റകുറ്റപ്പണി നടത്തിയതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഈ ഭാഗത്ത് വീണ്ടും ടാറിങ് നടത്തിയിരുന്നു.
ദിവസങ്ങൾക്കുള്ളി ൽ വീണ്ടും പൈപ്പ് പൊട്ടി കുഴിയായി. പുതിയ പൈപ്ലൈൻ സ്ഥാപിക്കുന്ന പണികൾ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]