വടക്കാഞ്ചേരി ∙ ഒൻപതു വർഷം മുൻപ് 10 ലക്ഷത്തോളം രൂപ ചെലവഴിച്ചു കോൺക്രീറ്റ് ചെയ്ത ഓട്ടുപാറ ബൈപാസ് പൂർണമായും പൊളിച്ചു നീക്കാൻ നഗരസഭ. 300 മീറ്ററോളം നീളത്തിൽ 2016ൽ നിർമിച്ച റോഡാണു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊളിക്കാൻ തുടങ്ങിയത്.
ഈ റോഡ് ടൈൽ വിരിക്കുന്നതിന് നഗരസഭ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡിന്റെ ചിലയിടങ്ങളിൽ കുണ്ടും കുഴിയും രൂപപ്പെട്ടിരുന്നു.
മറ്റു ഭാഗങ്ങളിൽ തകരാറൊന്നും ഉണ്ടായിരുന്നില്ല.
എന്നിട്ടും റോഡ് പൂർണമായും പൊളിച്ചു കളയുന്നതിനോടു വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിലവിലെ റോഡിന്റെ മുകളിൽ ടൈൽ വിരിക്കുന്നതിനോടു റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണു റോഡ് പൂർണമായും പൊളിക്കാൻ തീരുമാനിച്ചതെന്നാണു നഗരസഭയുടെ വിശദീകരണം. നിലവിലെ റോഡിനു മുകളിൽ ടൈൽ വിരിച്ചാൽ റോഡിന്റെ ഉയരം കൂടും എന്നതിനാലാണു എതിർത്തതെന്നാണു വ്യാപാരികളുടെ നിലപാട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]