അതിരപ്പിള്ളി ∙ കാട്ടാനശല്യം പ്രതിരോധിക്കുന്നതിനായി 1.78 കോടി രൂപ വകയിരുത്തി സ്ഥാപിക്കുന്ന സോളർ വൈദ്യുത വേലി നിർമാണം സ്തംഭിച്ചു. സുരക്ഷാവേലി സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ വനംവകുപ്പിന്റെ പരിധിയിൽ നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ നേരിടുന്ന കാലതാമസമാണ് പണി തടസ്സപ്പെടാൻ കാരണമെന്ന് പറയുന്നു.
പരിയാരം–അതിരപ്പിള്ളി പഞ്ചായത്തുകളിലായി 18 കിലോമീറ്റർ ദൂരത്തിൽ പുഴയുടെ തീരത്താണ് സംരക്ഷണവേലി സ്ഥാപിക്കുന്നത്. അരൂർമുഴി മുതൽ പിള്ളപ്പാറ വരെയുള്ള 11.5 കിലോമീറ്റർ സോളർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി കരാറുകാർക്ക് കൈമാറിയതിൽ ആറു കിലോമീറ്റർ ഇതിനകം പൂർത്തിയായി.
വെറ്റിലപ്പാറ ജംക്ഷൻ മുതൽ തുമ്പൂർമുഴി പ്ലാന്റേഷൻ അതിർത്തി വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ ലൈൻ വലിക്കുന്നതിനുള്ള കാലുകളും സ്ഥാപിച്ചു.
ഈ ഭാഗങ്ങളിൽ വനംവകുപ്പിന്റെ അധീനതയിലുള്ള മരങ്ങൾ സോളർ വേലിക്കു കടുത്ത ഭീഷണിയായ സാഹചര്യത്തിലാണ് നിർമാണം നിർത്തിവച്ചത്. ഇതിനകം നിർമാണം പൂർത്തീകരിച്ച ആറു കിലോമീറ്റർ സുരക്ഷാവേലിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല.
വൈദ്യുത വേലിയുടെ സംരക്ഷണത്തിലായ അരൂർമുഴി മുതൽ പിള്ളപ്പാറ വരെയുള്ള ഭാഗങ്ങളിൽ കാട്ടാനശല്യം കുറഞ്ഞതായി നാട്ടുകാർ പറയുന്നു.
പ്ലാന്റേഷൻ പരിധിയിലുള്ള അഞ്ച് കിലോമീറ്റർ വൈദ്യുത വേലി സ്ഥാപിക്കുന്നതിന് എണ്ണപ്പനകൾ മുറിച്ച് ലൈൻ വലിക്കുന്നതിനുള്ള ഒരുക്കങ്ങൾ മൂന്ന് മാസം മുൻപ് പൂർത്തീകരിച്ചു. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ സുരക്ഷാവേലിയിൽ കാട് കയറി പ്രവർത്തനം തടസ്സപ്പെടുന്നതായും ആക്ഷേപമുണ്ട്.
സോളർ വേലി സ്ഥാപിക്കുന്ന പതിനൊന്നര കിലോമീറ്റർ ദൂരത്തിലും വനം വകുപ്പിന്റെ അധീനതയിലുള്ള മരങ്ങൾ ഭീഷണിയായി നിൽക്കുന്നുണ്ട്. അരൂർമുഴി മുതൽ തുമ്പൂർമുഴി പ്ലാന്റേഷൻ അതിർത്തി വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ വനം വകുപ്പ് നീക്കം ചെയ്താൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

