
ചാലക്കുടി ∙ അന്തരിച്ച നടൻ കലാഭവൻ മണിയുടെ പേരിൽ ജന്മനാട്ടിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം മേയ് 27നു മന്ത്രി സജി ചെറിയാൻ നിർവഹിച്ചെങ്കിലും ഇനിയും ഒരു കല്ലു പോലും ഉയർന്നില്ല. മറ്റു തടസ്സങ്ങളൊന്നും ഇല്ലെന്നും 10 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും ഉദ്ഘാടനം മുഖ്യമന്ത്രിയെ കൊണ്ടു നടത്തിക്കാനാണ് ആഗ്രഹമെന്നും 3 മാസം മുൻപു നടത്തിയ നിർമാണോദ്ഘാടനത്തിൽ മന്ത്രി പറഞ്ഞതു പാഴ്വാക്കാണോയെന്നു ജനം ചോദിക്കുന്നു.
തറപ്പണിക്കായി അസ്ഥിവാരം കോരാൻ പോലും ഇതുവരെ കരാറുകാർ തയാറായിട്ടില്ല.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു നിർമാണ കരാറുകാർ. 3 കോടി രൂപ ചെലവിലാണു സ്മാരകം നിർമിക്കുന്നത്. കലാഭവൻ മണിയുടെ പ്രതിമ, ആർട്ട് ഗാലറി, ഡിജിറ്റൽ മ്യൂസിയം, കലാപഠനത്തിനുള്ള മറ്റു സൗകര്യങ്ങൾ, ഗവേഷണത്തിനുള്ള ലൈബ്രറി, ഓഡിറ്റോറിയം, സ്റ്റുഡിയോ, നാടൻപാട്ടുകളുടെ ശേഖരണവും പ്രദർശനവും, ഓഫിസ് റൂം, വായനമുറി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം.
ഗവ.
ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ദേശീയപാതയുടെ കിഴക്കു വശത്തായി സ്മാരക നിർമാണത്തിനായി 20 സെന്റ് ഭൂമി അനുവദിച്ചിരുന്നു. പാർക്കിങ്ങിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 15സെന്റ് കൂടി കൈമാറാനും തീരുമാനിച്ചിരുന്നു.
6272 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനിലകളിലായിരിക്കും മന്ദിരം ഉയരുകയെന്നും അറിയിച്ചിരുന്നു.
പ്ലാനും എലവേഷനും തയാറാക്കിയതു ചാലക്കുടിയിലെ ആർക്കിടെക്ട് ഗോപകുമാറാണ്. 2016ലാണു കലാഭവൻ മണി അന്തരിച്ചത്. അന്നു മുതൽ ഉയർന്ന ആവശ്യമാണ് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്മാരകം നിർമിക്കണമെന്നത്.
നിയമസഭയിൽ പലവട്ടം ഇക്കാര്യം അവതരിപ്പിച്ചിരുന്നതായി സനീഷ്കുമാർ ജോസഫ് എംഎൽഎ പറയുന്നു. സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങളും നടന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]