
മണ്ണുത്തി ∙ തുടർച്ചയായ മൂന്നാംദിവസവും മണ്ണുത്തി സെന്ററിൽ വെള്ളക്കെട്ട്. ബൈപാസ് ജംക്ഷനിൽ തൃശൂർ ഭാഗത്തേക്കും കൊച്ചി ഭാഗത്തേക്കും തിരിയുന്ന സർവീസ് റോഡിൽ അരക്കിലോമീറ്റർ ഭാഗത്താണ് വെള്ളക്കെട്ട്. ബൈപാസ് ജംക്ഷനിലെ റോസ് ഗാർഡനിലെ 6 വീടുകളിൽ നിന്നു വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി താമസിച്ചു.
മണ്ണുത്തി മാർക്കറ്റ് റോഡിലെ ജയ തിയറ്റർ റോഡിലെ ചാഴൂർ വീട്ടിൽ സണ്ണി രാജൻ, പടിഞ്ഞാറുപ്പുറത്ത് പി.പി.ബാലൻ വീടുകളിൽ വെള്ളം കയറി വീട്ടിലെ മുതിർന്ന അംഗങ്ങൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി.
മഴയുടെ ശക്തികുറഞ്ഞിട്ടും ഇവരുടെ വീട്ടുമുറ്റത്തു വെള്ളം കെട്ടിക്കിടക്കുകയാണ്.
ഇവിടെ പുതിയ റോഡ് നിർമിച്ചപ്പോൾ കാന ഒഴിവാക്കിയതാണു വെള്ളക്കെട്ടിനു കാരണമെന്നു പരാതിയുണ്ട്. സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റി ഓഫിസിലും കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫിസിലും ഇന്നലെയും വെള്ളം കയറിയിരുന്നു.
സമീപത്തെ ആരാധനാലയത്തിലും വെള്ളക്കെട്ടുണ്ടായി.
നിവേദനം നൽകി
മണ്ണുത്തിയിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുൾപ്പെടുന്ന യോഗം വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.യു.മുത്തുവിന്റെ നേതൃത്വത്തിൽ കലക്ടർക്കു നിവേദനം നൽകി. മണ്ണുത്തിയിൽ മഴവെള്ളം ഒഴുകി പോകുന്നതിനു പുതിയ കാന നിർമിക്കണമെന്നാവശ്യപ്പെട്ടു മണ്ണുത്തി ജനകീയ കൂട്ടായ്മയും പരാതി നൽകിയിട്ടുണ്ട്.
വിവിധ റസിഡൻസ് അസോസിയേഷനുകളും ജനപ്രതിനിധികൾക്കു പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]