
മേലൂർ ∙ കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറി ടിക്കറ്റിൽ മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശിയായ ചിത്രകാരൻ സുരേഷ് മുട്ടത്തിയുടെ പെയിന്റിങും. കേരള ലളിതകലാ അക്കാദമിയിലെ ശേഖരത്തിൽ ഉണ്ടായിരുന്ന പെയിന്റിങ്ങാണു ലോട്ടറിയുടെ മുഖചിത്രമായി അച്ചടിച്ചത്. ലോട്ടറി വകുപ്പ് സമീപിച്ചതിനെ കേരള ലളിതകലാ അക്കാദമിയാണു പെയിന്റിങ് കൈമാറിയത്.
10 വർഷം മുൻപു കാൻവവാസിൽ അക്രിലിക് മാധ്യമം ഉപയോഗിച്ചു വരച്ച ചിത്രമാണിത്.
കേരള ലളിതകലാ അക്കാദമിയുടെ ആർട് ക്യാംപിലായിരുന്നു ചിത്രം വരച്ചത്. 4 അടി, 3 അടി വലുപ്പമുള്ള പെയിന്റിങ്ങിന്റെ ഒരു ഭാഗമാണ് ലോട്ടറിയിൽ ഉൾപ്പെടുത്തിയത്.
സന്തോഷവും ദുഃഖവും അനുഭവിക്കുന്ന മലയാളി മുഖങ്ങളാണു പെയിന്റിങ്ങിന്റെ ഇതിവൃത്തം. നാടക സംവിധായകനും നാടകനടനും ചിത്രകാരനും ശിൽപകലാകാരനും കലാധ്യാപകനുമായ സുരേഷ് പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമാണ്. നടൻ റോഷൻ മാത്യുവിന്റെ ‘ബൈ ബൈ ബൈപാസ്’ എന്ന നാടകത്തിലെ ആർട്ട് ഡയറക്ടറാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]