
തൃശൂർ ∙ അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നി ഫൈസിസ് കമ്പനിയും ജ്യോതി എൻജിനീയറിങ് കോളജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. വിവിധ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരം ഇതുവഴി ലഭിക്കും.
മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കമ്പനിയിൽ തന്നെ തൊഴിലവസരവും ഉണ്ടാകും.
കമ്പനി ഫൗണ്ടറും സിടിഒയുമായ സുരേഷ് ചന്ദ്രൻ ധാരണാപത്രം കോളജ് പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാലിന് കൈമാറി.
കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാട്, അക്കാദമിക് ഡയറക്ടർ ഡോ.
ഫാ. ജോസ് കണ്ണമ്പുഴ, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.
പി. ശോഭ സേവിയർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]