
പെരുമ്പിലാവ് ∙ കടവല്ലൂർ പാടത്തു തള്ളുന്ന അറവുമാലിന്യങ്ങൾ തോട്ടിലൂടെ ജനവാസകേന്ദ്രങ്ങളിൽ ഒലിച്ചെത്തുന്നത് നാട്ടുകാർക്കു ദുരിതമാകുന്നു. ദുർഗന്ധം മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
മാലിന്യത്തിൽ വളരുന്ന ഈച്ചയും പ്രാണികളും പകർച്ചവ്യാധി ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.സംസ്ഥാനപാതയോരത്ത് നെൽവയലിലാണു വാഹനങ്ങളിൽ എത്തിക്കുന്ന മാംസാവശിഷ്ടങ്ങളും ശുചിമുറി മാലിന്യവും തള്ളുന്നത്.കർഷകരുടെ പരാതിയെത്തുടർന്നു പാതയോരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ 6 മാസം മുൻപു കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനായി പഞ്ചായത്ത് 3 ലക്ഷം രൂപ അനുവദിക്കുകയും തുക മരാമത്തിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തിനു കൈമാറുകയും ചെയ്തു. ടെൻഡർ പൂർത്തിയായെങ്കിലും ക്യാമറ സ്ഥാപിക്കൽ മാത്രം നടന്നിട്ടില്ല.അധികൃതരുടെ അനാസ്ഥ ഒരുവശത്തു തുടരുമ്പോൾ മറുവശത്തു സാമൂഹിക വിരുദ്ധരുടെ മാലിന്യം തള്ളലും തുടരുകയാണ്.
കലക്ടർ ഇടപെട്ടതിനെത്തുടർന്നു പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. പിന്നീട് പൊലീസിന്റെ ശ്രദ്ധ അകന്നതോടെ മാലിന്യം തള്ളൽ കൂടുതലായി. പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നു കർഷകർ മുന്നറിയിപ്പു നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]