
തൃശൂർ ∙ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനു സാക്ഷിയാകാൻ എത്തിയവരെ വരവേറ്റത് അഞ്ച് കൊമ്പന്മാരുടെ ചെറു ശിൽപങ്ങൾ. കോൺക്രീറ്റിലും മാറ്റിലുമായി നിർമിച്ചെടുത്ത പ്രശസ്ത ആനകളുടെ ശിൽപങ്ങളാണ് പടിഞ്ഞാറേ നടയ്ക്കു സമീപം ആൽത്തറയിൽ പ്രദർശിപ്പിച്ചത്.
ശിൽപങ്ങൾക്കൊപ്പം ഫോട്ടോയും സെൽഫിയുമെടുക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ശ്രീലങ്കയുടെ അഭിമാനമായിരുന്ന മൺമറഞ്ഞ നടുങ്കാമുവ രാജയുടെ ശിൽപത്തിനു ചുറ്റുമായിരുന്നു ആരാധകർ കൂടുതൽ. ഇതോടൊപ്പം വിടവാങ്ങിയ ഗജരാജന്മാരായ മംഗലാംകുന്ന് അയ്യപ്പന്റെയും തിരുവമ്പാടി ശിവസുന്ദറിന്റെയും ശിൽപങ്ങളുണ്ടായിരുന്നു.
ഏറെ ആരാധകരുള്ള എറണാകുളം ശിവകുമാറിന്റെയും ചിറയ്ക്കൽ കാളിദാസന്റെയും ശിൽപങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]