
പുള്ള്∙ വിദ്യാർഥികളുടെ നിലവിളികേട്ട് ഓടിയെത്തിയ പുള്ളിലെ തട്ടുകടക്കാരായ ഫിലോമിന, സിദ്ധൻ, അയ്യപ്പൻ, ജയചന്ദ്രൻ, കുട്ടവഞ്ചി ഉടമ വി.ആർ.ഷാജി എന്നിവരുടെ സമയോചിതമായ ഇടപെടലിൽ കോൾ പാടത്തെ നിലയില്ലാക്കയത്തിൽ അകപ്പെട്ട 3 എൻജിനീയറിങ് വിദ്യാർഥികളുടെ ജീവൻ രക്ഷിച്ചു.
എങ്കിലും ഹാഷിം എന്ന വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനാകാത്ത ദുഃഖത്തിലാണിവർ.
പുള്ള് പാലത്തിന്റെ സമീപത്തുള്ള ‘‘പുള്ളിലെ വഞ്ചിക്കാരൻ’’ എന്ന സ്ഥാപനത്തിൽ നിന്നുള്ള 3 കുട്ടവഞ്ചികളാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിച്ചത്. തട്ടുകടക്കാരായ ഫിലോമിന, സിദ്ധൻ എന്നിവരാണ് വിദ്യാർഥികളുടെ നിലവിളി ആദ്യം കേട്ടത്.
ഉടനെ സിദ്ധൻ കുട്ടവഞ്ചിയുമായി പാടത്തേക്ക് തുഴഞ്ഞെത്തി. ശക്തമായ ഒഴുക്കും കാറ്റും കാരണം ഹാഷിം ദൂരേക്ക് ഒഴുകിപ്പോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപാഠികൾ 3 പേരും ഹാഷിമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടെ അന്തിക്കാട് പൊലീസും നാട്ടിക, തൃശൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയും രക്ഷാദൗത്യത്തിനിറങ്ങിയിരുന്നു. അഗ്നിരക്ഷാസേന ഓഫിസർമാരായ ടി.ആർ.ജയകുമാർ, ബി.വൈശാഖ്, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ പി.രഞ്ജിത്ത്, സ്കൂബ ഡൈവർമാരായ ആർ.ശ്രീഹരി, ജെ.ജിബിൻ, റെസ്ക്യൂ ഓഫിസർമാരായ ഒ.വിൽസൺ, കെ.സജീഷ്, കെ.പ്രകാശൻ, ഗുരുവായൂരപ്പൻ, ആനന്ദകൃഷ്ണൻ, രാകേഷ്, രഞ്ജിത്ത് എന്നിവരും അന്തിക്കാട് പൊലീസും അരിമ്പൂർ പഞ്ചായത്തംഗം കെ.രാഗേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിനെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]