
കാട്ടുചോലകളിൽ ഒരാൾ പൊക്കത്തിൽ പത നുരയുന്നു; നാട്ടുകാരിൽ കൗതുകവും ആശങ്കയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേലക്കര ∙ കളപ്പാറ വാരിയത്തുകുന്ന് മേഖലയിൽ വെള്ളച്ചാലുകളിൽ പത മല പോലെ ഉയർന്നു പൊങ്ങി. കാട്ടരുവികളിൽ പലയിടത്തായി ഒരാൾ പൊക്കത്തിൽ പത ഉയർന്നതു നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉണ്ടാക്കി. ആദ്യമായാണ് ഇത്തരം പ്രതിഭാസം ഇവിടെ ഉണ്ടാകുന്നതെന്നു നാട്ടുകാർ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.