
കൊയ്യാൻ ബുദ്ധിമുട്ടി കർഷകർ; സന്തോഷക്കൊയ്ത്ത് ഇനിയും അകലെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നംകുളം∙ മഴയിൽ ചെളി നിറഞ്ഞ പാടത്തിലൂടെ കർഷകരുടെ കണ്ണീർക്കൊയ്ത്ത്. വെട്ടിക്കടവ് പാടശേഖരത്തിലാണ് കർഷകർ നഷ്ട കണക്കുമായി കൊയ്ത്ത് നടത്തുന്നത്. വേനൽമഴയിൽ ചെളി നിറഞ്ഞതോടെ ട്രാക്ടറുകൾ പാടത്തേക്ക് ഇറക്കാൻ കഴിയാതെയായി. ഇതോടെ കൊയ്തെടുത്ത നെല്ല് കൊയ്ത്ത് മെതിയന്ത്രത്തിൽ കരയ്ക്ക് എത്തിച്ചാണ് ട്രാക്ടറിൽ കയറ്റുന്നത്.കൊയ്ത്ത് കഴിഞ്ഞ പാടത്ത് നിന്ന് അര കിലോമീറ്ററോളം കൊയ്ത്ത് മെതി യന്ത്രം ഓടിച്ചാണ് നെല്ല് കരയ്ക്ക് എത്തിക്കുന്നത്. സമയ നഷ്ടത്തോടൊപ്പം കൂലിയിനത്തിൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.
കഴിഞ്ഞ ഡിസംബറിൽ പെയ്ത കനത്ത മഴയിൽ വെള്ളം കയറി ഒട്ടേറെ പാടങ്ങളിൽ കൃഷി നശിച്ചിരുന്നു. കൃഷി നശിച്ച ഭാഗത്ത് വീണ്ടും ഞാറു നട്ടാണ് കർഷകർ കൃഷിയിറക്കിയത്. കൊയ്ത്തിനൊരുങ്ങുന്നതിനിടെയാണ് വേനൽമഴ പെയ്തത്. ഇതോടെ പലയിടത്തും നെൽച്ചെടികൾ ഒടിഞ്ഞു വീണു. മഴ മാറി കൊയ്ത്ത് തുടങ്ങിയപ്പോഴാണ് ചെളി നിറഞ്ഞ പാടം മൂലം കർഷകർക്ക് കൂലി ഇരട്ടിയായി മാറിയത്. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.