തൃശൂർ ∙ 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥികളും കാഴ്ചക്കാരും. സമാപന സമ്മേളനം നടക്കുന്ന തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തോൾ ചരിച്ച് മോഹൻലാൽ നടന്നുവരുന്ന കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. ഇതുവരെ മോഹൻലാലിനെ കണ്ടിട്ടില്ലെന്നും ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തിനാലാണ് ഇവിടെ എത്തിയതെന്നും പലരും പറയുന്നു.
ഇന്ന് പരിപാടികൾ ഒന്നും അവതരിപ്പിക്കാനില്ലാത്ത വിദ്യാർഥികൾ മോഹൻലാലിനെ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുകയാണ്.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികളാണ് തേക്കിൻകാട് മൈതാനാത്ത് മോഹൻലാലിനെ കാത്തിരിക്കുന്നത്. അവർക്കൊപ്പം തൃശൂരിലെ ജനങ്ങളും ആവേശത്തോടെ ചേർന്നുനിൽക്കുന്നു.
ഏത് വേഷത്തിൽ മോഹൻലാൽ എത്തണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മുണ്ടും ഷർട്ടും ധരിച്ച് വരണമെന്നാണ് വിദ്യാർഥികളിൽ അധികമാളുകളും പ്രതികരിച്ചത്.
കറുത്ത ഷർട്ടും വെള്ള മുണ്ടുമായിരുന്നു അതിൽ കൂടുതൽ പേരും സജസ്റ്റ് ചെയ്തത്. ജുബ്ബയും മുണ്ടും അണിഞ്ഞ് വന്നാൽ നന്നായിരിക്കും എന്നും പലരും അഭിപ്രായപ്പെട്ടു.
ആടുതോമയായും ആറാംതമ്പുരാനായും മോഹൻലാലിനെ കാണാനുള്ള ആഗ്രഹവും വിദ്യാർഥികൾ പ്രകടിപ്പിച്ചു. കൈത്തറി മുണ്ടും വെള്ള ജുബ്ബയുമായിരിക്കും മോഹൻലാലിന് നന്നാവുക എന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്.
ഇതിൽ ഏത് വേഷത്തിലായിരിക്കും മോഹൻലാൽ എത്തുക എന്ന ആകാംക്ഷയിലാണ് ജനം.
സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷനാകും.
തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകൾ. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിക്കും.
സ്പീക്കർ എ.എൻ.ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ.
ആർ.ബിന്ദു, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

