പടന്ന തെക്കെപ്പുറത്തെ വീട്ടിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലിരുന്നു സിയ ഫാത്തിമ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചു. എല്ലുനുറുങ്ങുന്ന വേദനയിലും മത്സരത്തെ പുഞ്ചിരിയോടെ നേരിട്ട
സിയ ഫാത്തിമ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനിലൂടെ പങ്കെടുക്കുന്ന ആദ്യ വിദ്യാർഥിയായി ചരിത്രമെഴുതി. മത്സരിച്ച അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ എ ഗ്രേഡ് നേട്ടവുമുണ്ട്.
കാസർകോട് പടന്ന വി.കെ.പി.ഖാലിദ് ഹാജി മെമ്മോറിയൽ എംആർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ഞരമ്പുകൾ ചുരുങ്ങുന്ന വാസ്കുലൈറ്റീസ് എന്ന ഗുരുതര രോഗത്തെ തുടർന്നു വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് സിയ ഫാത്തിമ. കൈറ്റിന്റെ നേതൃത്വത്തിൽ വീട്ടിൽ പ്രത്യേക സംവിധാനം ഒരുക്കിയാണ് സിയയെ മത്സരിപ്പിച്ചത്.
തൃശൂരിലെ വേദിയിലിരുന്ന വിധികർത്താക്കൾ തത്സമയം മൂല്യനിർണയം നടത്തി. കാസർകോട് ഡിഇഒയും സംഘവും വീട്ടിലെത്തി.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ മത്സരം ഓൺലൈനായി കണ്ടു.
സിയയുടെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധിയിൽനിന്നു ഫണ്ട് അനുവദിക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.
ജില്ലാ കലോത്സവത്തിൽ നേരിട്ടു പങ്കെടുത്ത സിയയ്ക്കു നാലാഴ്ച മുൻപാണ് രോഗം സ്ഥിരീകരിച്ചത്. അടിയന്തര ഇടപെടലിലൂടെ ഓൺലൈനിലൂടെ മത്സരിക്കുന്നതിന് അവസരം ഒരുക്കി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പി.മുനീറിന്റെയും എൽ.കെ.സാറുവിന്റെയും 2 മക്കളിൽ ഇളയവളാണ്.
“നിശ്ചിത
സമയത്തിനകം തന്നെ മത്സരം പൂർത്തീകരിക്കാൻ കഴിഞ്ഞു.
എനിക്കു വേണ്ടി
പ്രയത്നിച്ച എല്ലാവർക്കും നന്ദി. വേദിയിലെത്തി മത്സരിച്ചതിന്റെ അനുഭവമാണ് എല്ലാവരും
നൽകിയ സ്നേഹത്തിലൂടെ ലഭിച്ചത്”
സിയ ഫാത്തിമ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

