തൃശൂർ ∙ നൈറ്റ് ലൈഫ് മുതൽ സംരംഭകത്വം വരെ… ക്യാംപസ് സ്വപ്നങ്ങൾ ആശയങ്ങളാക്കി മാറ്റി തൃശൂർ വികസന സെമിനാർ ‘റൗണ്ട് ആൻഡ് എറൗണ്ടിന്റെ രണ്ടാം ഘട്ടം. ഒരു നാടിന്റെ വികസനം തീരുമാനിക്കേണ്ടത് ഭരണാധികാരികൾ മാത്രമല്ല ജനങ്ങൾ ഉൾപ്പെടുന്ന സമൂഹം കൂടി ആയിരിക്കണമെന്ന് വിളിച്ചുപറയുന്നതായിരുന്നു വിദ്യാർഥികളുടെ ആശയങ്ങളിൽ പലതും.
ഡോൺ ബോസ്കോയിലും വിമലാ കോളജിലുമായി ഒരുക്കിയ വേദികളിൽ അവിടുത്തെ വിദ്യാർഥികളാണ് 2030 ൽ തൃശൂർ എങ്ങനെയാവണമെന്ന സ്വപ്നങ്ങൾ പങ്കുവച്ചത്. തൃശൂർ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയ സംവാദ പരമ്പരയ്ക്ക് വേദിയൊരുക്കിയത് മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയ് ആലുക്കാസും ചേർന്നാണ്.
പഠനത്തോടൊപ്പം പാർട് ടൈംജോലി ചെയ്യാനുള്ള അവസരം വിദ്യാർഥികൾക്ക് വേണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നുവന്ന പ്രധാന ആശയങ്ങളിൽ ഒന്നായിരുന്നു.
അതിനായി കോളജ് സമയം ക്രമീകരിക്കണം. വിദേശത്ത് പോകുന്ന കുട്ടികളെല്ലാം പാർട് ടൈം ജോലി ചെയ്യുന്നുണ്ട്.
അത്തരമൊരു സംസ്കാരം ഇവിടെയും വളരേണ്ടതുണ്ട്. എഐ മുതൽ ഫാഷൻ ടെകനോളജിയുടെ സാധ്യതകൾ പരിചയപ്പെടുത്താനുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ ഉണ്ടാവണം.
വിദേശത്തേക്കു പോകാൻ ഒരുങ്ങുന്ന കുട്ടികളെ ആ പണം നാട്ടിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന വ്യവസായങ്ങൾ ജില്ലയിൽ വളരണം. ഐടി സെക്ടറിൽ കൂടുതൽ ജോലി സാധ്യതകൾ തൃശൂരിൽ വരണം.
ഐടി പാർക്കുകൾ കൂടുതൽ വരണം.
നൈറ്റ് ലൈഫും ജെൻസികളുടെ ക്യാംപസ് സ്വപ്നങ്ങളിൽ ഭാവികാല ആവശ്യങ്ങളായി മാറി. കൊച്ചിയും തിരുവനന്തപുരവും പോലെ തൃശൂരും ഐടി ഹബ്ബായി മാറണം.
യുവതലമുറയ്ക്ക് നാടുവിട്ടുപോകാൻ താൽപര്യം ഇല്ല. ജീവിതത്തിനും ധനസമ്പാദനത്തിനും വേണ്ടിയാണ് പലരും മറ്റുനാടുകളിൽ ചേക്കേറുന്നത്.
സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം കഴിയണം. ബുദ്ധിമുട്ടേറിയ വഴികളിലൂടെ സഞ്ചരിച്ചും സംരംഭങ്ങൾ തുടങ്ങാൻ തയ്യാറാണ് യുവലോകം.
അതിന്റെ നേട്ടവും കോട്ടവുമെല്ലാം സ്വയം ഏറ്റെടുക്കാനും കുട്ടികൾ തയ്യാറാണ്.
തൃശൂരിൽ കേരളപ്പിറവി ദിനത്തിൽ ഒരാഴ്ച നീളുന്ന സാംസ്കാരിക പരിപാടി സംഘടിപ്പിക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. ജനങ്ങൾക്ക് സന്തോഷത്തോടെ ഒത്തുകൂടാനുള്ള വേദിയായി ഇൗ സാംസ്കാരികോത്സവം മാറണം.
ഭക്ഷണത്തിന്റെ തനതു തൃശൂർ രുചി ഇത്തരം മേളകളിലൂടെ മടക്കിക്കൊണ്ടുവരണമെന്ന ക്യംപസ് ആവശ്യം എല്ലാ വിദ്യർഥികളും ഒരുപോലെ പങ്കുവച്ചു.
നിലവിൽ രാത്രി 8 മണികഴിഞ്ഞാൽ വിജനമാകുന്ന നെഹ്റു പാർക്കിന് വരുംവർഷങ്ങളിൽ പുതിയ മുഖം നൽകണം. അവിടെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ആഭരണങ്ങളും വസ്ത്രവുമെല്ലാം വിൽക്കാനുള്ള വിപണിയൊരുക്കണം.
മികച്ച ഗതാഗതസൗകര്യങ്ങൾ മുതൽ ഭിക്ഷാടനരഹിത തൃശൂർ വരെ സെമിനാറിൽ ചർച്ചയായി.
ബസ് സ്റ്റോപ്പുകളിൽ ഇ– ടോയ്ലറ്റ് വരണം. ശക്തൻ നഗറിലെ ഒഴിഞ്ഞു കിടക്കുന്ന ശീതീകരിച്ച ആകാശപ്പാതയിൽ ചെറിയ കടകളുൾപ്പെടെ വന്നാൽ വ്യവസായവും വിനോദവും ഒരുമിച്ച് വളരും.
ചെറുകിട സംരംഭകർ ഉണ്ടാകും.
പുത്തൂർ സൂ വികസിപ്പിച്ച് വൻതാര മോഡൽ ആക്കി മാർക്കറ്റ് ചെയ്യണം. ഡോൺബോസ്കോ പ്രിൻസിപ്പൽ ഡോ.
ഫാ.ജിമ്മി ജോസ്, വിമല കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ. എ മാലിനി തുടങ്ങിയവർ ക്യാംപസ് ആശയ സംവാദ പരമ്പരയ്ക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

