മുല്ലശേരി ∙ ഇടിയഞ്ചിറ റഗുലേറ്റർ നവീകരണത്തിന്റെ ഭാഗമായി പടിഞ്ഞാറ് ഭാഗത്ത് പെരിങ്ങാട് പുഴയിൽ താൽക്കാലിക വളയം ബണ്ടിന്റെ നിർമാണം തുടങ്ങി. ബണ്ട് നിർമിക്കുന്ന സ്ഥലത്ത് തെങ്ങുകുറ്റികൾ അടിച്ച് ഉറപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്.
കിഴക്ക് ഭാഗത്ത് മുല്ലശേരി കനാലിൽ ഉപ്പുവെള്ളം കടക്കാതിരിക്കാൻ നേരത്തെ വളയം ബണ്ട് നിർമിച്ചിട്ടുണ്ട്. ഇനി റഗുലേറ്റർ നിൽക്കുന്ന ഇതിനിടയിലുള്ള സ്ഥലത്തെ വെള്ളം വറ്റിച്ച് റഗുലേറ്റർ നവീകരണത്തിന്റെ ബാക്കി ജോലികൾ പൂർത്തിയാക്കും.
കഴിഞ്ഞ വർഷം ഇരു വശത്തും ബണ്ട് കെട്ടി നിർമാണം നടത്തിയെങ്കിലും മഴക്കാലത്തിന് മുൻപ് ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മഴയെത്തിയതോടെ ബണ്ട് പൊട്ടിച്ച് വെള്ളം ഒഴുക്കിവിടേണ്ടി വന്നു.
റഗുലേറ്ററിന്റെ വടക്ക് ഭാഗത്ത് കുറച്ചു ഭാഗം കൂടി അടി കോൺക്രീറ്റ് ചെയ്യാനുണ്ട്. മുകൾ ഭാഗത്ത് ഷട്ടറുകൾ പിടിപ്പിക്കുന്ന ജോലിയും മോട്ടറുകൾ സ്ഥാപിക്കലും നടന്നു വരുന്നു. മാർച്ച് മാസത്തിന് മുൻപ് റഗുലേറ്റർ നവീകരണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇതോടെ മുല്ലശേരി കനാലിലേക്കും കോൾ മേഖലയിലേക്കും ശുദ്ധജല പദ്ധതികളിലേക്കും ഉപ്പുവെള്ളം കയറുന്നതിന് തടയിടാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

