മുരിങ്ങൂർ ∙ പൊലീസ് കാവൽനിന്നു വഴിതിരിച്ചു വിട്ടിട്ടും അവധിദിനത്തിൽ ദേശീയപാതയിൽ മുരിങ്ങൂരിൽ ഇരുദിശകളിലേക്കും ഗതാഗതക്കുരുക്ക് രൂക്ഷമായി. എന്നു തീരും ഈ ദുരിതക്കുരുക്ക് എന്നാണു ജനം ചോദിക്കുന്നത്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള പാതയിൽ ഗതാഗതക്കുരുക്ക് ഡിവൈൻ നഗർ മേൽപാതയിലേക്കു നീണ്ടു. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിൽ കൊരട്ടി വരെയും കുരുക്കുണ്ടായി.
ചിറങ്ങരയിലും കുരുക്കുണ്ടായെങ്കിലും മുരിങ്ങൂരിലേതു പോലെ ജനത്തെ വലച്ചില്ല. മുരിങ്ങൂരിലും ചിറങ്ങരയിലും നടത്തുന്ന അടിപ്പാത നിർമാണമാണ് കുരുക്കിന്റെ കാരണം. നിർമാണത്തിനായി ദേശീയപാതയുടെ പ്രധാനഭാഗം അടച്ചുകെട്ടി ഇടുങ്ങിയ സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടത്തി വിടുന്നത്.
ഇതാണു കുരുക്കിനു കാരണം.
കൊരട്ടിയിൽ മേൽപാലം നിർമാണത്തിനായി ഗതാഗതക്രമീകരണം ഏർപ്പെടുത്താനിരിക്കുകയാണ്. അതോടെ അവിടെയും കുരുക്കിന്റെ ഉറവിടമാകും.
മുരിങ്ങൂർ മുതൽ ചിറങ്ങര വരെ ആറര കിലോമീറ്ററിനുള്ളിൽ ഒരേസമയം രണ്ട് അടിപ്പാതകളും ഒരു മേൽപാലവും നിർമിക്കുന്നതു വൻ ഗതാഗതക്കുരുക്കിനു കാരണമാകുമെന്നും അടിപ്പാതകളുടെ നിർമാണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൊരട്ടിയിലെ മേൽപാലം നിർമാണം ആരംഭിക്കാവൂ എന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ പൂർത്തിയായ അടിപ്പാതകളുടെ നിർമാണ കാലാവധി ഡിസംബർ വരെ നീട്ടിയെങ്കിലും കാലാവധിക്കകം നിർമാണം പൂർത്തിയാക്കാനാകില്ലെന്നുറപ്പായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

