മുളങ്കുന്നത്തുകാവ്∙ പഞ്ചായത്തിൽ 1.98 കോടി രൂപ ചെലവഴിച്ച് അരങ്ങഴിക്കുളത്തിന്റെ നവീകരണം യാഥാർഥ്യമാക്കി. കുടിവെള്ളം, കൃഷി, ആരോഗ്യം എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് പഞ്ചായത്ത് ഭരണസമിതി ഈ ജല സ്രോതസിനെ വീണ്ടെടുത്ത് സംരക്ഷിക്കാൻ പദ്ധതിക്ക് രൂപം നൽകിയത്.
5 വർഷം നീണ്ട പദ്ധതി നിർവഹണമാണു ഈ ജല സ്രോതസിനു പുതു ജീവൻ നൽകിയത്.കുളത്തിൽ നിന്നു പമ്പു ചെയ്യുന്ന ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചുറ്റുമുള്ള പാടശേഖരങ്ങളിലേക്ക് കുളത്തിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നു.
കുളത്തിന് ചുറ്റും ടൈൽ വിരിച്ച് നടപ്പാത ഒരുക്കിയിരിക്കുന്നു. നടപ്പാത പ്രഭാത നടത്തം ഉൾപ്പെടെയുള്ള വ്യായാമത്തിന് നടപ്പാത നാട്ടുകാർ ഉപയോഗിക്കുന്നു.വീതി കൂടുതലുള്ള സ്ഥലത്ത് കുട്ടികൾക്കു കളിക്കാനുള്ള സൗകര്യങ്ങൾ, ഓപ്പൺ ജിം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കുളത്തിൽ അടി വരെ ഇറങ്ങി എത്തുന്നതിന് പടവുകളും സജ്ജമാണ്.2018 മുതൽ ആരംഭിച്ച വികസന പ്രവർത്തനമാണ് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ലക്ഷ്യം കണ്ടത്.
2018– 2019ൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 71 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതിയുടെ തുടക്കം. തുടർന്ന് നഗരസഞ്ചയ പദ്ധതിയിൽ നിന്ന് ഒരു കോടിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 15 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 12 ലക്ഷവും പദ്ധതി ഉപയോഗിച്ചു. ഇന്ന് 3ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പദ്ധതി നാടിന് സമർപ്പിക്കും.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ദേവസ്സി എന്നിവർ പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]