ചാലക്കുടി ∙ താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലുള്ള റേഷൻ കടകളിലേക്കു റേഷൻ എത്തിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായും ഓരോ മാസവും പതിനഞ്ചാം തീയതിക്കകം റേഷൻ കടയിൽ എത്തിക്കേണ്ട അരിയും മറ്റു ഭക്ഷ്യ സാധനങ്ങളും മാസാവസാനത്തോടെയാണു റേഷൻ കടകളിലേക്ക് എത്തിക്കുന്നതെന്നും ഇതുകാരണം ജനത്തിന് റേഷൻ ലഭിക്കുന്നതിൽ വലിയ താമസം വരുന്നതായും റേഷൻ വിതരണവുമായി ബന്ധപ്പെട്ട
വിജിലൻസ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട
വകുപ്പ് അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും വിതരണം താമസമില്ലാതെ നടത്തണമെന്നും വിജിലൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.
താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലുള്ള 189 റേഷൻ കടകളിലേക്കു റേഷൻ എത്തിക്കുന്നതിൽ കരാറുകാരൻ കാണിക്കുന്ന അലംഭാവവും ധിക്കാരപരമായ നടപടികളും റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇതു തുടരാൻ കഴിയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ മാസം രണ്ടാഴ്ച പിന്നിട്ടിട്ടും ഇരുപതോളം റേഷൻ കടകളിലേക്കു മാത്രമേ ഇതുവരെ കരാറുകാരൻ റേഷൻ എത്തിച്ചിട്ടുള്ളൂ.
പലതവണ ബന്ധപ്പെട്ട അധികാരികളോടു റേഷൻ കടക്കാർ ഇക്കാര്യം അറിയിച്ചിട്ടും അധികൃതർ പ്രശ്നം പരിഹരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
കലക്ടർ ഉൾപ്പെടെ അധികാരികൾക്ക് ഇതു സംബന്ധിച്ചു വിജിലൻസ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കാനും തീരുമാനിച്ചു.
വിജിലൻസ് കമ്മിറ്റി ചെയർമാനും നഗരസഭാധ്യക്ഷനുമായ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി, നഗരസഭ കൗൺസിലർമാരായ ആലീസ് ഷിബു, പ്രീതി ബാബു, കെ.പി.
ബാലൻ, റേഷൻ ഇൻസ്പെക്ടർ കുമാരൻ, ജോർജ് കല്ലിങ്ങൽ, കെ.എ.വേണു, എ.കെ.ജെയ്സൻ, കെ.ടി.ജോണി, അരുൺ കുമാർ, പി.എസ്.ധനേഷ്, അരുൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]