തൃശൂർ ∙ ഡബിൾ ഡെക്കർ ബസ് കണ്ട് ആളുകൾ ആദ്യം ഒന്നമ്പരന്നു. വിദ്യാർഥികൾ ആദ്യം ഞെട്ടിയെങ്കിലും പിന്നെ മൊബൈൽ എടുത്ത് വിഡിയോ പിടിച്ചു.
ബസിനു മുകളിൽ മന്ത്രിമാരയും ജനപ്രതിനിധികളെയും കണ്ടപ്പോൾ ആളുകൾ കൈവീശി അഭിവാദ്യം പ്രകടിപ്പിച്ചു. ഏതു റൂട്ടിലേക്കാണ് എന്ന് മറ്റു വാഹനങ്ങളിൽ നിന്ന് വിളിച്ചുചോദിച്ചവരോട് മന്ത്രിമാർ പറഞ്ഞു: ‘‘ഇത് ട്രയൽ ആണ്.
തൃശൂരിനുള്ള യഥാർഥ ഡബിൾ ഡെക്കർ വരും, പുതുവത്സര സമ്മാനമായി’’. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ആണ് ജനുവരിയോടെ തൃശൂരിൽ എത്തുകയെന്നും ഒന്നരക്കോടി രൂപയാണ് ഗതാഗതവകുപ്പ് മന്ത്രി അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി രാജൻ പറഞ്ഞു.
പുറമേ, പുത്തൂർ സുവോളജിക്കൽ പാർക്കിനകത്ത് കാഴ്ചക്കാരെ കൊണ്ടുപോകുന്നതിനായി കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും.തൃശൂരിൽ നിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള ആദ്യത്തെ ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ നഗരത്തിനും പുത്തൂരിനും കൗതുകമായി. രാമനിലയത്തിൽ നിന്നു തുടങ്ങിയ യാത്ര സ്വരാജ് റൗണ്ട് ചുറ്റി, മണ്ണുത്തി, കുട്ടനെല്ലൂർ വഴിയാണ് പുത്തൂരിലേക്ക് പോയത്.
റോഡിന്റെ വശങ്ങളിലുള്ള കേബിൾ, ഇലക്ട്രിക് കമ്പികൾ ഏതു രീതിയിൽ മാറ്റിയാലാണ് യാത്ര സുഖകരം ആകുക എന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
രാമനിലയത്തിൽ യാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.രാജനും ഗണേഷ് കുമാറും ചേർന്നു നിർവഹിച്ചു. പുത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ അധ്യാപകരും വിദ്യാർഥികളും സ്കൂളിനു പുറത്തിറങ്ങി നിന്ന് സ്വീകരണം നൽകി. മന്ത്രിമാരോടൊപ്പം പി.ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.
രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി എന്നിവരും യാത്രയിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]