കാട്ടൂർ∙ പാടശേഖരത്തിലെ അധികജലം ഒഴുക്കിവിടാനായി മോട്ടർ പ്രവർത്തിക്കാൻ വൈദ്യുതി ഇല്ല. കാട്ടൂർ തെക്കുംപാടത്തെ കർഷകർ കൃഷിയിറക്കാൻ കഴിയാതെ പ്രതിസന്ധിയിൽ.
പാടശേഖരത്തിലെ പമ്പ് ഹൗസിലേക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്ന ട്രാൻസ്ഫോമർ കെഎസ്ഇബി എടുത്തുമാറ്റിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. കാട്ടൂർ, പടിയൂർ, കാറളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 400 ഏക്കർ വരുന്ന പാടശേഖരത്തിൽ എല്ലാ വർഷവും ഒക്ടോബർ പകുതിയോടെയാണ് തെക്കുംപാടം കടുംകൃഷി സംഘം കൃഷി ആരംഭിക്കുന്നത്.
പാടശേഖരത്തിലെ അധിക ജലം എംഎം കനാലിലേക്ക് ഒഴുക്കിവിട്ടാണ് കൃഷിക്ക് നിലമൊരുക്കുന്നത്.
കഴിഞ്ഞവർഷം പമ്പ് ഹൗസിലെ മോട്ടർ കത്തിനശിച്ചിരുന്നു. ഇതോടെ സമീപത്ത് ഉണ്ടായിരുന്ന ട്രാൻസ്ഫോമർ കെഎസ്ഇബി ഇവിടെനിന്ന് എടുത്ത് മാറ്റി. അതിന് ശേഷം ഉണ്ടായ കനത്ത മഴയിലെ വെള്ളക്കെട്ട് മൂലം 150 ഏക്കറോളം കൃഷി നശിച്ചിരുന്നു.
പിന്നീട് കർഷകരുടെ ഇടപെടലിനെ തുടർന്ന് നാല് മാസം മുൻപ് കൃഷി വകുപ്പ് അനുവദിച്ച അൻപത് എച്ച്പിയുടെ മോട്ടർ സ്ഥാപിച്ചു.
ഇത് പ്രവർത്തിക്കാൻ വൈദ്യുതി കണക്ഷൻ ലഭിക്കാൻ കർഷകർ കെഎസ്ഇബിയിൽ അപേക്ഷ നൽകി. എന്നാൽ പഴയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ കഴിയില്ലെന്നും പുതിയത് സ്ഥാപിക്കണമെന്നുമായിരുന്നു കെഎസ്ഇബി അധികൃതർ അറിയിച്ചതെന്ന് കർഷകർ പറഞ്ഞു.
ഇതിനായി ആറര ലക്ഷത്തോളം രൂപ കർഷകർ കണ്ടെത്തേണ്ട അവസ്ഥയാണ്.
ഇതിനായി കൃഷി വകുപ്പിനും സ്ഥലം എംഎൽഎയായ മന്ത്രി ആർ.ബിന്ദുവിനും അപേക്ഷ നൽകിയിരിക്കുകയാണ് കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]