മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി ഹൃദ്രോഗികൾക്കു മതിയായ ചികിത്സ നൽകാൻ സൗകര്യമില്ലെന്നു പരാതി. അത്യാസന്ന നിലയിൽ രാത്രി ചികിത്സ തേടി എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് മടക്കി അയയ്ക്കേണ്ട സ്ഥിതിയാണ് നിലവിൽ.
ആശുപത്രിയിൽ കാർഡിയോളജി വിഭാഗവും കാർഡിയോ തൊറാസിക് സർജറി വിഭാഗവും പ്രവർത്തിക്കുന്നുണ്ടെങ്കിലും രാത്രി സേവനം നൽകാൻ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് പ്രതിസന്ധി.
ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാത്രി എത്തിയാൽ പ്രാഥമിക പരിശോധനകൾക്ക് ശേഷമാകും അടിയന്തിര ചികിത്സ നൽകേണ്ടി വരുക. ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി, സർജറി തുടങ്ങിയ അതിസങ്കീർണമായ ചികിത്സ ആവശ്യമായി വരുന്ന രോഗികളെയാണ് പരിചയ സമ്പന്നരായ ഡോക്ടർമാരുടെ അഭാവം മൂലം മറ്റേതെങ്കിലും ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുന്നത്.
രോഗിയുടെ ജീവൻ തിരിച്ചു പിടിക്കുന്നതിനുള്ള വിലപ്പെട്ട മണിക്കൂറുകളാണ് ഇത്തരം സാഹചര്യത്തിൽ നഷ്ടമാകുന്നത്.
ഹൃദ്രോഗികൾ നേരിടുന്ന ഈ അരക്ഷിതാവസ്ഥ പരിഹരിക്കുവാൻ കാർഡിയോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]