
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി:
തൃശൂർ ∙ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അർജുൻ പാണ്ഡ്യൻ അവധി നൽകി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ വിവിധ ഡിപിഎംഎസ്യു ഓഫിസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആർബിഎസ്കെ ആൻഡ് അഡോളസന്റ് ഹെൽത്ത് ജില്ലാ കോ ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
23ന് അഞ്ച് മണിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ സഹിതം ആരോഗ്യകേരളം വെബ്സൈറ്റിൽ https://forms.gle/m53RHUg28kZhTmKZA അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.arogyakeralam.gov.in. 0487 2325824.
ഡിഗ്രി പ്രവേശനം: പ്രൊവിഷനൽ പട്ടിക
തൃശൂർ ∙ കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിനു കീഴിലുള്ള കേരളവർമ കോളജ്, കുന്നംകുളം വിവേകാനന്ദ കോളജ് എന്നിവിടങ്ങളിലേക്ക് ഡിഗ്രി മാനേജ്മെന്റ് ക്വോട്ട
പ്രവേശനത്തിനു വേണ്ടി അപേക്ഷിച്ചവരുടെ പ്രൊവിഷനൽ പട്ടിക www.keralavarma.ac.in, www.svcollege.ac.in, www.cochindevaswomboard.org എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
കേരള വർമ കോളജിൽ അപേക്ഷിച്ചവർ [email protected] എന്ന ഇ മെയിലിലേക്കും വിവേകാനന്ദ കോളജിൽ അപേക്ഷിച്ചവർ [email protected] എന്ന മെയിലിലേക്കും 19ന് വൈകിട്ട് 4നു മുൻപ് പരാതികൾ അയയ്ക്കണം.
സീറ്റൊഴിവ്
തൃശൂർ ∙ മുളങ്കുന്നത്തുകാവ് കില കോളജ് ഓഫ് ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസിൽ ഒന്നാം വർഷ ബിഎ റൂറൽ ഡവലപ്മെന്റ് ആൻഡ് ഗവേണൻസ് ഓണേഴ്സ്, ബിഎ ജെൻഡർ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓണേഴ്സ് വിഷയങ്ങളിൽ സീറ്റൊഴിവ്.
കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് റജിസ്റ്റർ ചെയ്യാത്തവർക്ക് 18 മുതൽ 22 വരെ സർവകലാശാല പോർട്ടലിൽ ഈ കോളജിലേക്കും റജിസ്റ്റർ ചെയ്യാം. 04872207403.
വൈദ്യുതി മുടങ്ങും.
കൊരട്ടി ∙ നാലുകെട്ട് ഹെൽത്ത്, നാലുകെട്ട് ജംക്ഷൻ, എസ്സിഎംഎസ്, വടക്കേച്ചാൽ, ത്രിവേണി, അന്നനാട് നമ്പർ രണ്ട് ജംക്ഷൻ, പോൾസൺ കെമിക്കൽസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
പട്ടിക്കാട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 18ന് 2ന് സ്കൂൾ ഓഫിസിൽ.
തൃശൂർ ∙ ഗവ.മോഡൽ ഗേൾസ് ഹൈ സ്കൂളിൽ, എച്ച്എസ്എ ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് ഹൈ സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
0487 2331163. ്തൃശൂർ ∙ വരടിയം ജിയുപിഎസ് സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി ഒഴിവുകളിൽ നിയമനം.
19ന് 10ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തും. 9562221913.
കാടുകുറ്റി ∙ എൽഎഐ യുപി സ്കൂളിൽ 2 യുപി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 21ന് 11ന്. രേഖകൾ സഹിതം 15 ദിവസത്തിനകം ഹാജരാകണം.
ഫോൺ: 94968 64373. കല്ലേറ്റുംകര ∙ കെ.കരുണാകരൻ മെമ്മോറിയൽ പോളി ടെക്നിക് കോളജിൽ ട്രേഡ്സ്മാൻ ഇലക്ട്രോണിക്സ്, ബയോ മെഡിക്കൽ, കംപ്യൂട്ടർ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 19നു 10ന്. 8547005080.
ചേലക്കര ∙ ഗവ.എസ്എംടി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (കണക്ക്) തസ്തികയിൽ ഒഴിവ്. അഭിമുഖം ഇന്ന് 11ന്.
04884 252013.
സ്പോർട്സ് ക്വോട്ട
കിള്ളിമംഗലം ∙ ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലീഷ് (1), ബിഎ ഇക്കണോമിക്സ് (2), ബികോം ഫിനാൻസ് (1), എംകോം (1) കോഴ്സുകളിൽ സ്പോർട്സ് ക്വോട്ട
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷിക്കാം.
9188900184.
ജോലി ഒഴിവ്
കുന്നംകുളം ∙ ഗവ.പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ ഇൻ കംപ്യൂട്ടർ തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച 21ന് 10ന്.
റെയിൽവേ ഗേറ്റ് അടച്ചിടും
തൃശൂർ ∙ തൃശൂരിനും ഒല്ലൂരിനും ഇടയ്ക്കുള്ള നെടുപുഴ ഗേറ്റ് ഇന്ന് രാവിലെ 8 മുതൽ 19ന് വൈകിട്ട് 6 വരെ അടച്ചിടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]