
മാള ∙ നാലമ്പല ദർശന ദിനങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ വി.ആർ.സുനിൽകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. അന്നമനട
-പാലിശേരി – പൂവത്തുശേരി റോഡിലെ കുഴികൾ താൽക്കാലികമായി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
ഇന്ദിരാഗാന്ധി റോഡിൽ ജലജീവൻ പദ്ധതിക്കായി പൊളിച്ചിട്ട ഭാഗങ്ങൾ യാത്രായോഗ്യമാക്കാനും, റോഡരികിലെ കാട് വെട്ടിനീക്കാനും തീരുമാനിച്ചു.
തീർഥാടകരുടെ വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട സ്ഥലങ്ങളിൽ വഴി രേഖപ്പെടുത്തിയ ബോർഡുകളും മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള നിർദേശങ്ങളും സ്ഥാപിക്കാൻ തീരുമാനിച്ചു.
താൽക്കാലിക വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ പഞ്ചായത്തുകളിലെ ഹരിതകർമ സേനാംഗങ്ങളെ ചുമതലപ്പെടുത്തി.
വെള്ളാങ്ങല്ലൂർ ജംക്ഷനിൽ തീർഥാടകരുടെ വാഹനങ്ങൾ തിരിച്ചുവിടുന്നതിനായി പൊലീസ് സഹായം ആവശ്യപ്പെടും. അഷ്ടമിച്ചിറ, വലിയപറമ്പ്, പൊയ്യ എന്നിവിടങ്ങളിലും പൊലീസിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുമുക്കുളത്തും പൊലീസിന്റെ സേവനം വേണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്പി കത്തു നൽകാനും തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.വിനോദ്, സാജൻ കൊടിയൻ, ബിന്ദു ബാബു, നിഷ ഷാജി, എന്നിവരും പൊലീസ്, കെഎസ്ആർടിസി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രധാന നിർദേശങ്ങൾ:
∙ ഇരിങ്ങാലക്കുട ഭാഗത്തു നിന്ന് മൂഴിക്കുളത്തേക്കു വരുന്ന തീർഥാടകരുടെ വാഹനങ്ങൾ അഷ്ടമിച്ചിറയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാളയംപറമ്പ്- വൈന്തല വഴി അന്നമനടയിൽ എത്തി പൂവത്തുശേരി വഴി മൂഴിക്കുളത്തേക്ക് പോകണം.
∙ വടമ ഭാഗത്തു നിന്ന് മൂഴിക്കുളത്തേക്ക് പോകുന്ന തീർഥാടകർക്ക് കാവനാട് വഴി ഇടത്തോട്ട് തിരിഞ്ഞ് വലിയപറമ്പ് – പുറക്കുളം- ഇന്ദിരാഗാന്ധി റോഡ് വഴി പൂവത്തുശേരിയിലൂടെ മൂഴിക്കുളത്തെത്താം.
∙ പുത്തൻചിറ – കരിങ്ങാച്ചിറ വഴി – മാളയിൽ എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ മാള ടൗണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് – വലിയപറമ്പ്- ഇന്ദിരാഗാന്ധി റോഡ് വഴി പൂവത്തുശേരിയിൽ പ്രവേശിച്ച് മൂഴിക്കുളത്തെത്തണം. ∙ കൊടുങ്ങല്ലൂർ – കൃഷ്ണൻ കോട്ട
വഴി വരുന്ന തീർഥാടകരുടെ വാഹനങ്ങൾ പൊയ്യ കമ്പനിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പുളിപ്പറമ്പ് – പൂപ്പത്തി വഴി വലിയപറമ്പിലെത്തി അന്നമനട – പൂവത്തുശേരി റോഡിലൂടെ മൂഴിക്കുളത്തെത്തണം.
∙ മാള പോസ്റ്റ് ഓഫിസ് റോഡ് വൺവേ ആയതിനാൽ മൂഴിക്കുളത്തു നിന്ന് തിരിച്ചു വരുന്ന വാഹനങ്ങൾ അഷ്ടമിച്ചിറ, കൊടുങ്ങല്ലൂർ ഭാഗത്തേക്കു പോകാനായി ഉപയോഗിക്കരുത്.
∙ മൂഴിക്കുളത്തു നിന്ന് തിരിച്ചു വരുന്ന വാഹനങ്ങൾ കൊച്ചുകടവ് – എരവത്തൂർ റോഡ് വൺവേ ആയി ഉപയോഗിക്കണം.
∙ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂഴിക്കുളത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊച്ചുകടവ് – എരവത്തൂർ – കുഴൂർ – പൂപ്പത്തി – പൊയ്യ വഴി കൃഷ്ണൻകോട്ടയിലെത്തണം. ∙ വെള്ളാങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന പോകുന്ന വാഹനങ്ങൾ മൂഴിക്കുളത്തു നിന്ന് കൊച്ചുകടവ് – കുഴൂർ- വലിയപറമ്പ് വഴി മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമെത്തി ഇടത്തോട്ട് തിരിഞ്ഞ് പുത്തൻചിറ – പട്ടേപ്പാടം – പായ്യമ്മൽ ക്ഷേത്ര വഴിയിലൂടെ പോകണം.
മാള ടൗണിൽ നിന്ന് അഷ്ടമിച്ചിറ – കൊമ്പൊടിഞ്ഞാമാക്കൽ – തുമ്പൂർ വഴിയും പായമ്മലിലേക്കു പോകാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]