
അന്നമനട (തൃശൂർ) ∙ മരണം തൊട്ടുവിളിച്ചപ്പോൾ സ്കൂൾ ബസിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് സഹദേവൻ ചിന്തിച്ചത് തനിക്കൊപ്പം സഞ്ചരിക്കുന്ന കുരുന്നുകളടക്കമുള്ള 10 ജീവനുകളെക്കുറിച്ചായിരുന്നു.
തളർന്നുവീഴും മുൻപേ ബസ് റോഡരികിലേക്ക് ഒതുക്കാനായി അടുത്ത ശ്രമം. ബസ് നിർത്തിയതും കുഴഞ്ഞുവീണു.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹദേവൻ മരണത്തിനു കീഴടങ്ങിയിരുന്നു.
കൂടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയ ഉത്തരവാദിത്തബോധം അപ്പോഴും മരണത്തെ തോൽപിച്ച് തലയുയർത്തി നിന്നു. പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ ബസ് ഡ്രൈവറായ മാള കുരുവിലശേരി സ്വദേശി മാരിക്കൽ കരിപ്പാത്ര വീട്ടിൽ സഹദേവനാണ് (64) വിദ്യാർഥികളെ സ്കൂളിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്.
മാള-അന്നമനട റോഡിലെ മേലഡൂരിൽ ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം.
സഹദേവൻ കുഴഞ്ഞുവീഴുമ്പോൾ 9 വിദ്യാർഥികളും സഹായിയായ സ്ത്രീയും ബസിലുണ്ടായിരുന്നു.
മേലഡൂർ ഇറക്കമെത്തുന്നതിനു മുൻപായി ബസിന്റെ വേഗം കുറച്ച് ഒതുക്കിനിർത്തിയതു കണ്ട് സഹായി വിവരം തിരക്കാനായി എത്തിയപ്പോൾ വായിൽ നിന്ന് നുരയും പതയും വരുന്ന അവസ്ഥയിലായിരുന്നു ഡ്രൈവർ.സമീപത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരുടെ സഹായത്താൽ മാളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിദേശത്തായിരുന്ന സഹദേവൻ 2 വർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.
ഭാര്യ: രജനി. മക്കൾ: ശരണ്യ, നികേഷ്.
മരുമകൻ: കൃഷ്ണകുമാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]