
തൃശൂർ ജില്ലയിൽ ഇന്ന് (17-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫിസിയോ തെറപ്പിസ്റ്റ്
ചാവക്കാട്∙താലൂക്ക് ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ്. കൂടിക്കാഴ്ച 21ന് 11ന്.
യാത്രയയപ്പ് നൽകി
മുണ്ടത്തിക്കോട് ∙ അമ്പലനട അങ്കണവാടിയിൽ നിന്നു വിരമിക്കുന്ന അധ്യാപിക കെ.ഭാർഗവിക്ക് പൗരാവലി യാത്രയയപ്പു നൽകി. വികസന സമിതി അംഗം രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ഗോപാലകൃഷ്ണൻ, എ.സുരേന്ദ്രൻ, രാജശ്രീ സുഗുണൻ, ഇ.എസ്.ഗിരീഷ്, എ,രാജലക്ഷ്മി, ഗ്രേഷ്മ, പി.എ.സുജാത, കെ.കെ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
അലമ്നൈ മീറ്റ്
തൃശൂർ ∙ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1964ലെ എസ്എസ്എൽസി വിദ്യാർഥികളുടെ ഒത്തുചേരൽ 20ന് എലൈറ്റ് ഇന്റർനാഷനൽ ഹോട്ടലിൽ രാവിലെ 10ന് നടത്തും. 9447080054, 9447829005.
ഒഴിവ്
പുതുക്കാട് ∙ പഞ്ചായത്തിലെ ചെങ്ങാലൂർ സബ്സെന്ററിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 21നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9497589766.
രക്തദാന ക്യാംപ് നാളെ
തൃശൂർ ∙ വ്യാകുല മാതാവിന്റെ ബസിലിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ നടത്തുന്ന രക്തദാന ക്യാംപ് നാളെ നടത്തും. ബസിലിക്ക മാതാ നികേതൻ ഹാളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണു ക്യാംപ്. മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും.
യോഗ പരിശീലകരെ നിയമിക്കുന്നു
ചാലക്കുടി ∙ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ഗവ. ആയുർവേദ ഡിസ്പെൻസറി വഴി നടപ്പാക്കുന്ന വനിതകൾക്കും പെൺകുട്ടികൾക്കും യോഗ പരിശീലനം നൽകുന്നതിനായി അംഗീകൃത യോഗ്യതയുള്ള യോഗ പരിശീലകരെ ആവശ്യമുണ്ട്. 30നു മുൻപു സീനിയർ മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, തച്ചുടപ്പറമ്പ്, ചാലക്കുടി എന്ന വിലാസത്തിൽ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം അപേക്ഷ സമർപ്പിക്കണം.