തൃശൂർ ∙ കേന്ദ്ര ബജറ്റിൽ പ്രത്യേക പരാമർശം ലഭിച്ചശേഷം പുന്നൂയൂർ മേഖലയിലെ ആദ്യ ആമക്കുഞ്ഞുസംഘം മുട്ടയിൽനിന്നു പുറത്തിറങ്ങി; 103 എണ്ണമുണ്ടായിരുന്നു. കരയിൽ ഒരു രാത്രിമാത്രം ചെലവിട്ട
കുഞ്ഞുകളെ കടലിലേക്കിറക്കി വിടുയും ചെയ്തു. കടലാമ സംരക്ഷണത്തിന് തുക വകയിരുത്തിയ ബജറ്റിൽ കേരളത്തിലെ ആമസാന്നിധ്യത്തെക്കുറിച്ചും പ്രത്യേക പരാമർശമുണ്ടായിരുന്നു.
അവശ്യ മേഖലകളെ അവഗണിച്ച് ആമകളെ പ്രത്യേകം പരിഗണിച്ച ബജറ്റ് സൃഷ്ടിച്ച വിവാദമൊന്നും പക്ഷേ, ‘മുട്ടവിരിയലിനെ’ ബാധിച്ചില്ല. കേരളത്തിൽ കടലാമകൾ ധാരാളമായി മുട്ടയിടാൻ എത്തുന്നത് ചാവക്കാട് മുതൽ അണ്ടത്തോട് വരെയുള്ള തീരത്താണ്.
ഏതാനും വർഷങ്ങളായി വനം വകുപ്പിന്റെ നേതൃത്വത്തിൽ കാൽ ലക്ഷത്തോളം മുട്ടകൾ വിരിയിക്കുന്നുണ്ട്.
തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം, ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷനുകളാണ് സന്നദ്ധ പ്രവർത്തകർക്ക് വേണ്ട നിർദേശങ്ങളും സാമ്പത്തിക സഹായവും നൽകുന്നത്.
ഈ വർഷം 7 ബീച്ചിലായി 6 ഹാച്ചറികൾ തയാറാക്കിയിട്ടുണ്ട്. ചാവക്കാട് മുനക്കകടവ്, ബ്ലാങ്ങാട്, പുന്നയൂർ പഞ്ചായത്തിലെ പഞ്ചവടി, അകലാട്, രാജ ബീച്ച്, പുന്നയൂർക്കുളം പഞ്ചായത്തിൽ പാപ്പാളി, അണ്ടത്തോട് ബീച്ചുകളിലാണ് ഇവ.
ഇതിൽ പാപ്പാളി–അണ്ടത്തോട് ബീച്ചിൽ ഒരു ഹാച്ചറിയാണ് ഒരുക്കിയിട്ടുള്ളത്. ഇത്രയും സ്ഥലത്തായി നൂറിലധികം കൂടുകളിലായി പതിനായിരത്തിൽ അധികം മുട്ടകൾ ശേഖരിച്ചിട്ടുണ്ട്.
അകലാട് കാട്ടിലപള്ളി ബീച്ചിൽ കടലിൽ ഇറക്കി. പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം, ബ്ലോക്ക് പഞ്ചായത്തംഗം സഫീന നജീബ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.പി.അനിൽ കുമാർ, ഗ്രാമ ഹരിത സമിതി ചെയർമാൻ ലത്തീഫ്, പഞ്ചവടി ഗ്രാമ ഹരിത സമിതി ചെയർമാൻ ടി.പി.അലി, കടലാമ സംരക്ഷകരായ അബ്ദുൽ സലാം, മുഹമ്മദ് അലി, ഷമീർ, ഖദീജ എന്നിവർ ആമക്കുഞ്ഞുങ്ങളെ യാത്രയാക്കാൻ എത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

