തൃശൂർ ∙ വർണ വിസ്മയാഘോഷമായ സംഘനൃത്തം, ആവേശം വിതറുന്ന വഞ്ചിപ്പാട്ട്, വേഗചാരുതയുടെ കോൽക്കളി, പാശ്ചാത്യ സംഗീത മേളമൊരുക്കുന്ന വയലിനും ട്രിപ്പിൾ ജാസും, ക്ലാസിക്കൽ നൃത്തസൗന്ദര്യം പകരുന്ന കുച്ചിപ്പുഡിയും ഭരതനാട്യവും.. അവധി ദിവസമായ ശനിയാഴ്ച കലോത്സവ നഗരിയിലേക്കു കാണികളുടെ കുത്തൊഴുക്കിനു സാധ്യത.
18ന് സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ കൂടി എത്തുമെന്നു തീരുമാനം ആയതോടെ നഗരം പൂരത്തിരക്കിലാകും. വേദികളിലെ മത്സരങ്ങളും ആവേശത്തിൽ മുങ്ങും.
ആദ്യദിനം മുതൽ തേക്കിൻകാട് മൈതാനത്തെ 3 വേദികളിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
ഒപ്പന, സംഘനൃത്തം, നാടകം, നാടൻപാട്ട് പോലുള്ള വേദികളിൽ ഇരിക്കാൻ കസേര പോലും കിട്ടാത്ത തരത്തിൽ തിരക്കുണ്ടായി. നേരത്തെ എത്തിയില്ലെങ്കിൽ വേദിക്കരികിലേക്ക് അടുക്കാൻ കഴിയാത്ത തരത്തിൽ പ്രധാന വേദികളിൽ കനത്ത തിരക്കിനു സാധ്യതയേറെ.
18ന് നാലിനാണ് ഒന്നാം വേദിയിൽ സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ജേതാക്കളാകുന്ന ടീമിനുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണു സമ്മാനിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

