ഗുജറാത്തിൽനിന്ന് പ്രണയത്തിന്റെ പേരിൽ നാട്ടിലെത്തിയ അമ്മയെ നിരന്തരം ഉപദ്രവിക്കുന്ന അച്ഛൻ, ആ പീഡനം സഹിക്കവയ്യാതെ വഴിയിൽ കണ്ട പൊലീസിനോട് സങ്കടം അവതരിപ്പിക്കുന്ന മകൾ.
ജീവിതം ഇതിലും വലിയ സിനിമാ കഥയാകുമോ എന്ന ചോദ്യത്തിനോട് തലയുയർത്തിനിന്ന് പടപൊരുതുകയാണ് അമീഷയും അമ്മ മനീഷയും. വീട്ടുജോലി ചെയ്തും മൈലാഞ്ചിയിട്ടു കൊടുത്തും സമ്പാദിക്കുന്ന പണം കൂട്ടിവച്ചാണ് ഗുജറാത്ത് വാപി സ്വദേശിയായ മനീഷ കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയായ മകളെ ആദ്യമായി കലോത്സവ വേദിയിൽ ഒപ്പനയ്ക്കായി എത്തിക്കുന്നത്.
16 വർഷങ്ങൾക്കു മുൻപാണ് മനീഷ ഗുജറാത്തിൽ ജോലിക്കായിവന്ന കായംകുളം സ്വദേശി അനീഷിനെ പരിചയപ്പെടുന്നത്.
അത് പ്രണയമായപ്പോൾ, 17-ാം വയസ്സിൽ മനീഷ അനീഷിനൊപ്പം കേരളത്തിലെത്തി. പക്ഷേ, സ്വപ്നം ജീവിതത്തിൽ മനീഷയെ കാത്തിരുന്നത് മദ്യപാനിയായ ‘പ്രിയതമന്റെ’ നിരന്തരം ഉപദ്രവമായിരുന്നു.
ഒരു വർഷത്തിനുശേഷം അമീഷ പിറന്നു. ഇതിനിടെ അതിജീവനത്തിനായി മനീഷ കയർ പിരിക്കാൻ പോയിത്തുടങ്ങി.
ലോട്ടറി കച്ചവടത്തിനും പോയ മനീഷ മകൾ വലുതായപ്പോൾ വീട്ടുജോലിക്കും പോയിത്തുടങ്ങി. അതിനിടയിൽ ഒരാൺകുഞ്ഞ് കൂടി പിറന്നു.
അനീഷ് മനീഷയെ ഉപദ്രവിക്കുന്നതിനിടെ അമീഷയ്ക്കും മർദനമേൽക്കുന്നത് പതിവായിരുന്നു.
ഇതു സഹിക്കാൻ കഴിയാതെ അമീഷ ഒരിക്കൽ സ്കൂളിൽ പോകുന്നതിനിടയിൽ പിങ്ക് പൊലീസിനോട് കാര്യങ്ങൾ പറഞ്ഞു. പൊലീസ് നമ്പർ വാങ്ങി അനീഷിനെ വിളിച്ചു.
പിന്നെ ഉപദ്രവം അതിന്റെ പേരിലായിരുന്നു. മകൾ അമ്മയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പരാതി നൽകി.
മനീഷ ജോലി ചെയ്യാൻ പോകുന്ന വീട്ടിലെ ആളുകൾ മനീഷയ്ക്കും മക്കൾക്കും താൽക്കാലികമായി വീടെടുത്തു നൽകി. മക്കൾക്ക് ചെലവു നൽകണമെന്നതിൽ അനീഷിനെതിരെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഇളയ മകൻ അമൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

