തളർന്നു വീഴുംമുൻപ് എത്രയും വേഗം ‘തലേക്കെട്ട്’ ഇറക്കിവയ്ക്കണം– കൂടിയാട്ട അവതരണത്തിനുശേഷം മത്സരാർഥികളുടെ ഏക ചിന്തയാണിത്.
ചമയവും ഒരുക്കവും കിരീടവുമെല്ലാം ചേർത്ത് മൂന്നരക്കിലോയിലേറെ തലയിൽ ചുമന്ന് പലരും തളർന്നുതന്നെയാണ് ഗ്രീൻ റൂമിലേക്കും ഓടുക. ബാലിയുടെയും രാവണന്റെയും കിരീടങ്ങൾക്കു ഭാരക്കൂടുതലുമുണ്ട്.മത്സരം തീർന്നയുടൻ പലർക്കും തലകറങ്ങി.
വേദിയിലെ വൈദ്യസഹായത്തിന് പുറമേ ചിലരെ ആശുപത്രിലെത്തിക്കേണ്ടിവന്നു. കൂടിയാട്ടത്തിൽ സുഗ്രീവവേഷം ‘തലേക്കെട്ടി’ലെ സങ്കീർണതകളിങ്ങനെ:
∙ തലേക്കെട്ടുവാൽ: ആദ്യം ഒരു കറുത്തതുണി (തലയ്ക്കെട്ട് വാൽ) കൊണ്ടു തലയുടെ മുകൾഭാഗം മുറുക്കിക്കെട്ടുന്നു.
കിരീടം വയ്ക്കുന്നതിനു മുന്നേ ഒന്നു മയപ്പെടുത്താനാണത്.
∙ കുണ്ഡലം കെട്ടൽ: ചെവിയുടെ മുകളിലായി ഇരുവശവും തൂങ്ങിക്കിടക്കുന്ന കുണ്ഡലം വലിച്ചു തലയുടെ പിൻവശത്തായി കെട്ടി ഉറപ്പിക്കലാണ് അടുത്തഘട്ടം.
∙ പീലിപ്പട്ടം: താടി, ചുട്ടിത്തുണി, ചുമപ്പുതുണി, അതിനു മുകളിൽ പീലിപ്പട്ടം എന്ന ക്രമത്തിൽ കെട്ടുന്നു. ഇവ മൂന്നും നെറ്റിയുടെ മുകൾഭാഗത്താണു വച്ചുകെട്ടുന്നത്.
∙ മുടിവയ്പ്പ്: വേഷത്തിന്റെ മുടി വയ്ക്കലാണ് അടുത്ത ഘട്ടം.
(കറുത്ത തൊപ്പിയുടെ ആകൃതിയാണ് സുഗ്രീവ വേഷത്തിന്റെ മുടി). മുടിക്ക് താഴെ വാസികം.
ശേഷം ചാമരം (തലമുടി). ∙ ചെവിപ്പൂവ്: രണ്ടു ചെവിയുടെയും മുകളിലായി ചെവിപ്പൂവു തിരുകി വയ്ക്കുന്നതാണ് അവസാന ഘട്ടം. അടരുകളായി ഒൻപതു പ്രാവശ്യമാണ് അണിയലുകൾ കെട്ടിമുറുക്കുന്നത്.
അരമണിക്കൂർ ദൈർഘ്യമുള്ള കൂടിയാട്ടത്തിൽ കിരീടം അഴിഞ്ഞു വീഴാതിരിക്കാൻ മുറുക്കി കെട്ടാതെ മാർഗമില്ലെന്നു പരിശീലകർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

