ഗതാഗത നിയന്ത്രണം നാളെ മുതൽ:
ചാലക്കുടി ∙ ആനമല സംസ്ഥാന പാതയിൽ ആനക്കയം കുമ്മട്ടി ഭാഗത്ത് കലുങ്ക് പുനർനിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ നിർമാണം പൂർത്തിയാകുന്നതുവരെ ചാലക്കുടിയിൽ നിന്നു വാഴച്ചാൽ വരെ ഗതാഗതം നിയന്ത്രിക്കുകയും മലക്കപ്പാറ ചെക് പോസ്റ്റിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പൂർണമായി നിരോധിക്കുകയും ചെയ്തു. അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ പട്ടികജാതി– പട്ടികവർഗ വികസന കോർപറേഷൻ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ് അപ് വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
പരമാവധി 10 ലക്ഷം രൂപയാണ് വായ്പ. ഫോൺ: 0487 2331556, 9400068508.
റജിസ്ട്രേഷൻ 23 വരെ
തൃശൂർ ∙ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ് സ്കൂൾ–കോളജ് വിദ്യാർഥികൾക്കായി മേക്കത്തോൺ ‘ക്രൈസ്റ്റോവേറ്റ്’ സംഘടിപ്പിക്കുന്നു.
ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ മത്സരത്തിൽ പങ്കെടുക്കാം. അഞ്ച് റൗണ്ടുകളുണ്ടാകും.
റജിസ്ട്രേഷനുള്ള അവസാന തീയതി: 23. യോഗ്യത നേടുന്ന ടീമുകൾക്ക് ഡിസംബറിൽ ഏകദിന ബൂട്ട് ക്യാംപുണ്ടാകും.
വിവരങ്ങൾക്ക്: 95396 97291. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

